×
login
മേഘാലയ‍യില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍മുഖ്യമന്ത്രി മുകുള്‍ സാങ്മ‍ അടക്കം 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നു

.ഇതോടെ ത്രിണമൂല്‍ മേഘാലയായിലെ പ്രധാന പ്രതിപക്ഷമായിമാറി.

ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.18 എംഎല്‍എമാരില്‍ 12 പേരും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. ഇതില്‍ മുന്‍മുഖ്യമന്ത്രി മുകുള്‍ സാങ്മയും ഉള്‍പ്പെടും.ഇതോടെ ത്രിണമൂല്‍ മേഘാലയായിലെ പ്രധാന പ്രതിപക്ഷമായിമാറി. മമത ബാനര്‍ജി തന്റെ പാര്‍ട്ടിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുവാനുളള ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഈ കൂടുമാറ്റം വലിയ ഗുണമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്നു സാങ്മ. വിന്‍സന്റ് എം പാലായെ  സംസ്ഥാന അധ്യക്ഷന്‍ ആക്കിയതാണ് പാര്‍ട്ടി മാറ്റത്തെ ശക്തമാക്കിയത്. സാങ്മയോട് ആലോചിക്കാതെയുള്ള നീക്കം അമര്‍ഷം ശക്തമാക്കി. ഞാനും എംഎല്‍എമാരും കോണ്‍ഗ്രസിനുളളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് ശേഷം മാത്രമെ പാര്‍ട്ടിമാറുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. 2023ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സംഘവും ത്രിണമൂല്‍ കോണ്‍ഗ്രസിനെ ദേശീയതലത്തിലാക്കാനുളള ശ്രമത്തിന്റെ ഭാരമായി ഷില്ലോങ്ങില്‍ എത്തി പാര്‍ട്ടിയുടെ സംസ്ഥാനത്തെ  നില ആരാഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, കീര്‍ത്തി ആസാദ് അശോക് തന്‍വാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.  

 

 

 

 

 

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.