×
login
കൊവിഷീല്‍ഡ് വാക്‌സിനും ക്വാറന്റീന്‍: ബ്രിട്ടണിനെതിരെ പ്രതിഷേധം, വംശീയതയാണെന്നും ആരോപണം; സമാന നിലപാട് സ്വീകരിക്കുമെന്ന് താക്കിതുമായി ഇന്ത്യ

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിവര്‍ ബ്രിട്ടണില്‍ എത്തുമ്പോള്‍ 10 ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ബ്രിട്ടണിന്റെ നിര്‍ദ്ദേശം. അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരുമെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിരുന്നത്.

ന്യൂദല്‍ഹി : ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടണിനെതിരെ ഇന്ത്യ പ്രതിഷേധം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടണെ രേഖാമൂലം എതിര്‍പ്പ് അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇന്ത്യ പ്രതിഷേധക്കുറിപ്പ് കൈമാറിയത്. സമാന നിലപാട് ഇന്ത്യയും സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  

ഇന്ത്യയില്‍ ഉത്പ്പാദിപ്പിച്ച കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിവര്‍ ബ്രിട്ടണില്‍ എത്തുമ്പോള്‍ 10 ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ബ്രിട്ടണിന്റെ നിര്‍ദ്ദേശം. അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരുമെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്നാണ് ആരോപണം ഉയരുന്നത്.  

ആസ്ട്രസെനക്കയുടെ വാക്‌സീന്‍ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹറൈന്‍, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ  നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസ്സുകാരുമുള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.

 

 

 

 

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.