×
login
ഹല്‍ദിബാരി-ചിലഹതി റെയില്‍ ലിങ്ക് പുനഃസ്ഥാപിച്ചു; ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി മിതാലി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ന്യൂ ജല്‍പായ്ഗുരി (ഇന്ത്യ) ധാക്ക (ബംഗ്ലാദേശ്) എന്നിവയ്ക്കിടയിലുള്ള മിതാലി എക്‌സ്പ്രസ് എന്ന ഈ മൂന്നാമത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2021 മാര്‍ച്ച് 27ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് (2022 ജൂണ്‍ 1) ന്യൂദല്‍ഹിയിലെ റെയില്‍ ഭവനില്‍ നിന്ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും റെയില്‍വേ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്,

ന്യൂദല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ റെയില്‍ വഴി ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യാ സര്‍ക്കാരും ബംഗ്ലാദേശും നിരവധി യോഗങ്ങള്‍ക്ക് ശേഷം, അടുത്തിടെ പുനഃസ്ഥാപിച്ച ഹല്‍ദിബാരി-ചിലഹതി റെയില്‍ ലിങ്ക് വഴി മിതാലി എക്‌സ്പ്രസ് എന്ന പേരില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു.

ന്യൂ ജല്‍പായ്ഗുരി (ഇന്ത്യ) ധാക്ക (ബംഗ്ലാദേശ്) എന്നിവയ്ക്കിടയിലുള്ള മിതാലി എക്‌സ്പ്രസ് എന്ന ഈ മൂന്നാമത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2021 മാര്‍ച്ച് 27ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് (2022 ജൂണ്‍ 1) ന്യൂദല്‍ഹിയിലെ റെയില്‍ ഭവനില്‍ നിന്ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും റെയില്‍വേ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എം.ഡി. നൂറുല്‍ ഇസ്ലാം സുജന്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയിന്‍ വിര്‍ച്യുലായി ഫ്‌ലാഗ് ഓഫ് ചെയ്തു. നേരത്തെ, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.


മിതാലി എക്‌സ്പ്രസ് ട്രെയിന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തും.ബംഗ്ലാദേശിനെ വടക്കന്‍ ബംഗാളിനെയും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇന്ത്യ വഴി റെയില്‍ മാര്‍ഗം നേപ്പാളിലേക്കുള്ള പ്രവേശനവും ഇത് നല്‍കും.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയില്‍ നിലവിലുള്ള കൊല്‍ക്കത്തധാക്കകൊല്‍ക്കത്ത മൈത്രീ എക്‌സ്പ്രസ് (ആഴ്ചയില്‍ അഞ്ച് ദിവസം), കൊല്‍ക്കത്തഖുല്‍നകൊല്‍ക്കത്ത ബന്ധന്‍ എക്‌സ്പ്രസ് (ആഴ്ചയില്‍ രണ്ട് ദിവസം) എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമേയാണ് ഈ പുതിയ ട്രെയിന്‍.  കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുകളില്‍ പറഞ്ഞ രണ്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ ഇപ്പോള്‍ (2022 മെയ് 29) പുനരാരംഭിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.