×
login
ജി20‍യെ ഇനി ഇന്ത്യ നയിക്കും; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടന്‍ സഹായമെത്തിക്കാനും സാധിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

ാലി: ജി20 യെ ഇനി ഇന്ത്യ നയിക്കും. ജി20യുടെ അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. ബാലിയില്‍ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിര്‍മാര്‍ജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം സഹായകരമാകും. 50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടന്‍ സഹായമെത്തിക്കാനും സാധിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഉണ്ടായ വിജയം നരേന്ദ്രമോദി എടുത്തുപറഞ്ഞു.വിവരസാങ്കേതികയ്ക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കുമെന്നും കര്‍മ്മപദ്ധതിയുടെ ആദ്യഘട്ടം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു.

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.