×
login
കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍

സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയതായി ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ സ്വാശ്രയമുള്ള രാജ്യമാക്കി മാറ്റിയിരിക്കുന്നു. 

സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു. ഇത് മോദിക്ക് മാത്രം ചെയ്യാനാകുന്ന കാര്യമാണ്. അദ്ദേഹം ചെയ്ത ജോലി ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്നതായും ജഗന്നാഥ് സര്‍ക്കാര്‍ പറഞ്ഞു. വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ നൂറ് കോടിയായത് അഭിമാനകരമായ നേട്ടമാണ്. ഇതും സാധ്യമാക്കിയത് മോദിയാണ്. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നിവയുടെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യയുടെ വാക്‌സിന്‍ കാമ്പെയിന്‍'.  

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന കാലത്ത് ക്രിമിനലുകള്‍ സ്വതന്ത്രരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി ഭരണത്തില്‍ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.  

 

 

 

    comment

    LATEST NEWS


    'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


    ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


    പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


    വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


    യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


    പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.