×
login
ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം; 14-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച‍ ഈ മാസം 12ന്

കഴിഞ്ഞ ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചൈന അംഗീകരിക്കാന്‍ വിമുക്ത കാട്ടിയതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമായത്.

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ലഡാക്കില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ 14ാം തവണയാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ഈ മാസം 12 ന് ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.

ലഡാക്കില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ചില മേഖലകളില്‍ നിന്നും ഇരു വിഭാഗം സൈന്യങ്ങളും ഇനിയും പിന്‍വാങ്ങാനുണ്ട്. ഈ മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആകും പ്രധാന ചര്‍ച്ചാവിഷയം. നിലവില്‍ ദെസ്പഞ്ച് ബുള്‍ജ്, ദെംചോക് തുടങ്ങിയ മേഖലകളില്‍ നിന്നാണ് സൈനികര്‍ പിന്മാറാനുള്ളത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ മേഖലയിലെ ചുഷുലിലാകും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചൈന അംഗീകരിക്കാന്‍ വിമുക്ത കാട്ടിയതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമായത്. ഒക്ടോബര്‍ 10 നായിരുന്നു 13ാം വട്ട ചര്‍ച്ച നടന്നത്. അതിനുശേഷം നവംബറില്‍ 14ാം വട്ട ചര്‍ച്ച നടത്താനാണ് തീരുമാനിച്ചത് പക്ഷേ ചര്‍ച്ചകള്‍ നീളുകയായിരുന്നു.


 

 

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.