×
login
വീണ്ടും ചരിത്രം രചിച്ച് ഇന്ത്യ, 200 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി; 'കോവിഡിനെതിരായ പോരാട്ടത്തിന് കരുത്തേകുന്നു' അഭിനന്ദനവുമായി മോദി

വാക്സിനേഷന്റെ കാര്യത്തില്‍ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നു.'

ന്യൂദല്‍ഹി: 200 കോടി ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതില്‍ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ത്യ വീണ്ടും ചരിത്രം രചിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് ഇതെന്നും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ക്കൊപ്പം ട്വിറ്ററിലൂടെ അറിയിച്ചു.  

'വാക്സിനേഷന്റെ കാര്യത്തില്‍ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നു.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.  


രാജ്യത്തെ പ്രായപൂര്‍ത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നുണ്ട്. 15- 18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 82 ശതമാനം പേര്‍ ഒരു ഡോസും 68 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 15 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 2022 ജനുവരി മൂന്നിനാണ് ആരംഭിച്ചത്.

 

 

    comment

    LATEST NEWS


    അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


    പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


    അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


    ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


    വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.