×
login
മരണനിരക്ക് ഉയര്‍ത്തിക്കാട്ടി: ലോകാരോഗ്യ സംഘടന‍യെ പ്രതിഷേധം നേരിട്ട് അറിയിച്ച് ഇന്ത്യ, റിപ്പോർട്ടിൻ്റെ രീതിശാസ്ത്രം വ്യക്തമാക്കണമെന്ന് മന്‍സുഖ് മാണ്ഡവ്യ

നിയമപരമായി അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിഗണിക്കാതെ എല്ലാതരത്തിലുമുള്ള മരണനിരക്കുകളില്‍ ലേകാരോഗ്യ സംഘടന നടത്തിയ അഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും നടുക്കവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂദല്‍ഹി: കോവിഡിലുള്‍പ്പെടെ എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്ക് അധികമായി പ്രസിദ്ധീകരിച്ച ലേകാരോഗ്യ സംഘടനയുടെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജനീവയിലെ ലോകാരോഗ്യസംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന ലോക ആരോഗ്യ അസംബ്ലിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: മന്‍സുഖ് മാണ്ഡവ്യ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. 

നിയമപരമായി അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിഗണിക്കാതെ എല്ലാതരത്തിലുമുള്ള മരണനിരക്കുകളില്‍ ലേകാരോഗ്യ സംഘടന നടത്തിയ അഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും നടുക്കവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ രീതിശാസ്ത്രവും സമീപനവും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ അടങ്ങുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും അദ്ദേഹം ലോകാരോഗ്യ അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.


ഈ മാസം അഞ്ചിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കോവിഡും അനുബന്ധ രോഗങ്ങളും മൂലം ലോകത്ത് ആകമാനം 15 ദശലക്ഷം ആളുകള്‍ മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ലോകത്തെ കോവിഡ് മരണത്തിന്റെ മൂന്നിലൊന്നായ 4.5 ദശലക്ഷം ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ഇന്ത്യയുടെ ഔദ്യോഗിക കണക്കിന്റെ പത്തിരട്ടിയാണ്. അന്നുതന്നെ ഇന്ത്യ ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതാണ് ലോകാരോഗ്യ അസംബ്ലിയിലും കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

ആരോഗ്യസുരക്ഷാ മേഖലയിൽ   ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താനും വാക്‌സിനുകളുടെയും മരുന്നുകളുടെയും സന്തുലിതമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കുമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും പ്രതിരോധശേഷിയുള്ള ഒരു ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍, ഈ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണ്. സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാദ്ധ്യമല്ലാത്തതിനാല്‍ സമാധാനത്തെയും ആരോഗ്യത്തെയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ പ്രമേയം സമയബന്ധിതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.