×
login
ഭാരതം ഹിന്ദുരാഷ്ട്രം, അങ്ങനെതന്നെ നിലനിര്‍ത്താനാണ് ആര്‍എസ്എസിന്റെ ശ്രമം; ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ആശയ വിനിമയം ഇനിയും തുടരും

ജമാ അത്തെ ഇസ്ലാമിയുമായി സംഘടനാപരമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നത്.

കൊച്ചി : ഭാരതം ഹിന്ദു രാഷ്ട്രമാണ്. അങ്ങനെതന്നെ നിലനിര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എം.വി.ഗോവിന്ദന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസംഗം ഭയം മൂലമാണെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേരളത്തിലെ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി നിലവിലെ ആശയ വിനിമയം ഇനിയും തുടരും. സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിട്ടില്ല. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വിഷയം അപ്പോള്‍ പരിഗണിക്കും. എന്നാല്‍ രാഷ്ട്ര വിരുദ്ധരോട് അനുകൂല സമീപനങ്ങള്‍ ഉണ്ടാകില്ല.

ജമാ അത്തെ ഇസ്ലാമിയുമായി സംഘടനാപരമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നത്. ലീഗിന് വര്‍ഗീയ താത്പര്യമാണുള്ളതെന്നും ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പി.എന്‍. ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തു.  


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.