×
login
ലോക്ക് ഡൗണ്‍ കാലയളവ് പ്രയോജനപ്പെടുത്തി; ദേശീയ പാത‍ നിര്‍മ്മാണം റെക്കോര്‍ഡ് വേഗത്തിലാക്കി; പ്രതിദിനം പൂര്‍ത്തിയാക്കുന്നത് 36.5 കിലോമീറ്റര്‍

24 മണിക്കൂറിനുള്ളില്‍ 2.5 കിലോമീറ്റര്‍ 4 വരി കോണ്‍ക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളില്‍ 26 കിലോമീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.

 ന്യൂദല്‍ഹി: കൊവിഡ് കാലയളവില്‍ ദേശീയപാത നിര്‍മാണം റെക്കോര്‍ഡ് വേഗത്തില്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. 2020-21 ല്‍ ദേശീയപാത നിര്‍മാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയര്‍ന്നു. ദേശീയപാതകളുടെ എക്കാലത്തെയും ഉയര്‍ന്ന നിര്‍മ്മാണ വേഗതയാണിത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.  

24 മണിക്കൂറിനുള്ളില്‍ 2.5 കിലോമീറ്റര്‍ 4 വരി കോണ്‍ക്രീറ്റ് റോഡും വെറും 21 മണിക്കൂറിനുള്ളില്‍ 26 കിലോമീറ്റര്‍ സിംഗിള്‍ ലെയ്ന്‍ ബിറ്റുമെന്‍ റോഡും നിര്‍മിച്ച് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു. കരാറുകാര്‍ക്ക് ആവശ്യമായ പിന്തുണ, കരാര്‍ വ്യവസ്ഥകളില്‍ ഇളവ്, സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കല്‍, തൊഴിലാളികള്‍ക്ക് ഭക്ഷണവും, മെഡിക്കല്‍ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ വഴിയാണ് റോഡ നിര്‍മ്മാണം ലക്ഷ്യമിട്ട വേഗത്തില്‍ തന്നെ എത്തിക്കാന്‍ സാധിച്ചതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.  

നയമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നതിനും  ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കി. ഗുണനിലവാരം ഉറപ്പാക്കാനായി ഐആര്‍സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും ഗഡ്കരി വ്യക്തമാക്കി.

 

 

 

 

 

  comment

  LATEST NEWS


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.