×
login
ഫെബ്രുവരിയില്‍ രാജ്യത്തെ കാത്തിരിക്കുന്നത് കോവിഡ് സുനാമി; ദിനംപ്രതി രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിടാമെന്ന് യുഎസ് ആരോഗ്യവിദഗ്ധന്‍

എന്നാല്‍, മുറെയുടെ വാദങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഡെല്‍റ്റ വേരിയന്റ് പോലെ അപകടകാരിയാണ് ഒമിക്രോണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്ത് വന്‍തോതില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് മുന്നറിയിപ്പുമായി യുഎസ് ആരോഗ്യവിദഗ്ധന്‍. ഇന്ത്യയില്‍ ഏകദേശം ദിവസേന 5 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തേക്കാമെന്നും വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ഡോ.ക്രിസ്റ്റഫര്‍ മുറെ പറഞ്ഞു. ഡെല്‍റ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ വകഭേദം കുറഞ്ഞ ആശുപത്രിവാസത്തിനും മരണത്തിനും ഇടയാക്കുമെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.  

എന്നാല്‍, മുറെയുടെ വാദങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഡെല്‍റ്റ വേരിയന്റ് പോലെ അപകടകാരിയാണ് ഒമിക്രോണെന്നും അദ്ദേഹം പറഞ്ഞു.  


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 3,071 ഒമിക്രോണ്‍ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. മുംബൈയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിതര്‍ 20,000 പിന്നിട്ടു. ഡല്‍ഹിയിലും ബംഗാളിലും ഗുരുതരമായ സാഹചര്യമാണ്. 17,335 പേര്‍ക്കാണ് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 17.73% ആണ് പോസിറ്റിവിറ്റി നിരക്ക്.

 

  comment

  LATEST NEWS


  വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്‍റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.