×
login
മെയ് ഡ് ഇന്‍ ഇന്ത്യ തേജസ്‍ : ഇന്ത്യൻ യുദ്ധവിമാനത്തിന് ക്യൂ നില്‍ക്കുന്നത് യുഎസ് ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ; മലേഷ്യ‍ 18 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങും.

മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്ക്ക് നല്‍കും.

ന്യൂഡൽഹി : മലേഷ്യയുടെ ഏറ്റവും താല്‍പര്യമുള്ള യുദ്ധവിമാനമായി ഇന്ത്യയുടെ ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റായ (ഭാരം കുറഞ്ഞ പോര്‍വിമാനം) തേജസ്സ്. ഇന്ത്യ ഉടനെ 18 തേജസ് പോര്‍വിമാനങ്ങള്‍ മലേഷ്യയ്ക്ക് നല്‍കും.  മലേഷ്യയുടെ റോയല്‍ നേവിയാണ് ഇന്ത്യയില്‍ നിന്നും തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 

ചൈനയുടെ ജെഎഫ്-17, സൗത്ത് കൊറിയയുടെ എഫ് എ 50, റഷ്യയുടെ മിക് 35, യാക് 130 എന്നിവയെ പിന്തള്ളിയാണ് ഇന്ത്യയുടെ തേജസ്സിന് മലേഷ്യ ആദ്യ സ്ഥാനം നല്‍കുന്നത്. ആയുധക്കയറ്റുമതി രംഗത്തേക്ക് കാലെടുത്തു കുത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനനിമിഷം. പഴയ നിര യുദ്ധവിമാനങ്ങളെ  പുതിയ യുദ്ധവിമാനങ്ങള്‍ കൊണ്ട് മാറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് മലേഷ്യ.  83 തേജസ്സ് വിമാനങ്ങൾക്കായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍) 600 കോടി ഡോളര്‍ ആണ് സര്‍ക്കാര്‍ നല്‍കിയത്. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും.

മലേഷ്യയുടെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ട് സീറ്റുള്ള വിമാനങ്ങളാണ് എച്ച്.എ.എൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം പതിനെട്ട് വിമാനങ്ങൾക്കായാണ് മലേഷ്യ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ഒരു ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം വാങ്ങുന്നത് സ്വപ്നം കാണാന്‍ സാധിക്കുമോ? ഇല്ല. പക്ഷെ ആ നടക്കില്ലെന്ന് കരുതുന്ന സ്വപ്നമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.  

മലേഷ്യയ്ക്ക് പുറമെ അര്‍ജന്‍റീന, ഈജിപ്ത്, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവയും ഒറ്റ എഞ്ചിനുള്ള ഈ ജെറ്റിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങൾ അറിയിച്ചത്. മലേഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകൽപന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉത്പാദനം വർദ്ധിപ്പിന്നതിനുള്ള നയപരമായ തീരുമാനങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.......

ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് ആയുധപ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.നിലവിൽ 2 സ്ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. ആയുധങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിദേശരാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന മോദിയുടെ നയം യാഥാര്‍ത്ഥ്യത്തിലെത്തിക്കഴിഞ്ഞു. ആദ്യമൊക്കെ ഭാരം, ഡിസൈന്‍ പ്രശ്നം എന്നിവയൊക്കെ കാരണം ഇന്ത്യന്‍ സേന തന്നെ തേജസിനെ നിഷേധിച്ചിരുന്നു.  

ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത് റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പോര്‍വിമാനങ്ങളാണ്. 2025ഓടെ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ മിഗ് 21 എന്ന പോര്‍വിമാനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മിഗ് 21 തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതും ഇതിന് ഒരു കാരണമാണ്. എന്തായാലും പ്രതിരോധമേഖലയില്‍ ഇന്ത്യ മോദിയുടെ കീഴില്‍ സ്വയം പര്യാപ്തതയിലേക്കും ആയുധക്കക്കയറ്റുമതിയിലൂടെയുള്ള വരുമാനത്തിന്‍റെ കാര്യത്തിലും ശക്തമായ ചുവടുവെയ്ക്കുകയാണ്.  

 


 

 

 

 

 

 

 

 

 

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.