login
ജമ്മു കശ്മീര്‍നിയന്ത്രണ രേഖ‍യില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ഇന്ത്യ- പാക് സംയുക്ത പ്രസ്താവന പുറത്തിറക്കി, നടപടി സൈനികതല ചര്‍ച്ചയ്ക്ക് ശേഷം

നിയന്ത്രണ മേഖലയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന സാഹചര്യം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ഇരു രാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

അടുത്തിടെ നിയന്ത്രണ രേഖയില്‍ വെടിവെപ്പുകള്‍ പതിവായതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്. അതിര്‍ത്തികളില്‍ പ്രധാന പ്രശ്നങ്ങളും ആശങ്കകളും പരസ്പരം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്.  

2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെക്കുന്നത്. നിയന്ത്രണ മേഖലയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന സാഹചര്യം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണ രേഖയിലെ അക്രമങ്ങളും പിരിമുറുക്കങ്ങളും കുറയുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഇരുകൂട്ടരും. 

അതേസമയം ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റമോ പ്രക്ഷോഭമോ തടയുകയെന്ന ലക്ഷ്യത്തോടെ നിയന്ത്രണ രേഖയില്‍ സൈനികരെ വിന്യസിക്കുന്നത് ഇന്ത്യ ലഘൂകരിക്കില്ല. മുമ്പ് ലക സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ 10,752 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചിരുന്നു. ഈ വെടിവെപ്പുകളില്‍ 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

 

 

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.