നഗരത്തിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ് ഗോത്രവര്‍ഗക്കാരുടെ ജീവിതം. അതിന് വളരെയേറെ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് തങ്ങളുടെ പാരമ്പര്യം സംരിക്ഷിക്കാന്‍ അവര്‍ തയ്യാറാണ്. തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാന്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂദല്‍ഹി : ആദിവാസി സമൂഹങ്ങള്‍ അവരുടെ പാരമ്പര്യം സംരക്ഷിക്കാന്‍ എപ്പോഴും താല്പര്യപ്പെടുന്നവരാണ്. നക്സല്‍ ബാധിതമായിരുന്ന പ്രദേശങ്ങളില്‍പോലും പദ്മ പുരസ്‌കാരങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങികേള്‍ക്കുന്നു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായി മുന്നോട്ട് നയിച്ചവരെ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. പൗരന്മാര്‍ ഇവരുടെയെല്ലാം ജീവിത കഥ വായിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധിപ്പേര്‍ക്ക് പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, കര്‍ഷകര്‍, കലാകാരന്മാരും, ടോട്ടോ, ഹോ, കുയി, കൂവി, മണ്ട തുടങ്ങിയ ഗോത്രഭാഷകളില്‍ പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികള്‍ക്കും രാജ്യം പദ്മ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നഗരത്തിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ് ഗോത്രവര്‍ഗക്കാരുടെ ജീവിതം. അതിന് വളരെയേറെ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് തങ്ങളുടെ പാരമ്പര്യം സംരിക്ഷിക്കാന്‍ അവര്‍ തയ്യാറാണ്. തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാന്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ന് നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പുസ്തകത്തെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ച ഈ പുസ്തകം വളരെ രസകരമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 'ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് ഈ പുസ്തകത്തിന്റെ പേര്, അതില്‍ നിരവധി മികച്ച ലേഖനങ്ങള്‍ ഉണ്ട്. 'ജനാധിപത്യം നമ്മുടെ സിരകളിലാണ്, അത് നമ്മുടെ സംസ്‌കാരത്തിലാണ് ഇത് നൂറ്റാണ്ടുകളായി നമ്മുടെ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്വഭാവമനുസരിച്ച്, ഞങ്ങള്‍ ഒരു ജനാധിപത്യ സമൂഹമാണ്. ഡോ. അംബേദ്കര്‍ ബുദ്ധസന്യാസിസംഘത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനോട് താരതമ്യപ്പെടുത്തി.
2023 അന്തര്‍ദേശീയ ചോളം വര്‍ഷമായി ആഘോഷിക്കാനുള്ള യുഎന്നിന്റെ തീരുമാനത്തെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അഭിനന്ദിച്ചു. ഇപ്പോള്‍ ആളുകള്‍ ചോളം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. ലോകം ചോളത്തിന്റെ പ്രാധ്യനം തിരിച്ചറിയുന്നതില്‍ പരമ്പരാഗതമായി ചോളം കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ സന്തോഷവാന്മാരാണ്. ഈ വര്‍ഷം ചോളം വര്‍ഷമായി ആഘോഷിക്കാനുള്ള തീരുമാനം, അന്തര്‍ദേശീയ യോഗദിനം ആചരിക്കാനുള്ള തീരുമാനം പോലെ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്രസഭ കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ മന്‍ കി ബാത്ത് പരിപാടിയായിരുന്നു ഇന്നത്തേത്.
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്