×
login
അവയവമാറ്റ റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ

അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ. ശനിയാഴ്ച അദ്ദേഹം അവയവദാന ദിനം ഉദ്ഘാടനം ചെയ്യവേയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ന്യൂദല്‍ഹി: അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സ്ഥാനത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ. ശനിയാഴ്ച അദ്ദേഹം അവയവദാന ദിനം ഉദ്ഘാടനം ചെയ്യവേയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

യുഎസ് ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. അവയവം മാറ്റിവെയ്ക്കല്‍ സംബന്ധിച്ച ഗ്ലോബല്‍ ഒബ്‌സര്‍വേറ്ററിയുടെ റാങ്കിംഗിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 'നമ്മുടെ സമ്പന്നമായ സംസ്‌കാരത്തില്‍ ത്യാഗവും ദയയും സുപ്രധാനമാണ്. അവയവദാനം ഈ സംസ്കാരത്തിന്‍റെ ഭാഗമാണ്'- ആരോഗ്യമന്ത്രി പറഞ്ഞു.

വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വിവരപ്രകാരം ഇന്ത്യ 2013ല്‍ വെറും 4990 അവയവമാറ്റശസ്ത്രക്രിയയാണ് നടത്തിയതെങ്കില്‍ 2019ല്‍ അത് 12746 ആയി ഉയര്‍ന്നു. അവയവ ദാനത്തിന്‍റെ കാര്യത്തിലും ഇന്ത്യ കുതിക്കുകയാണ്. 2012-13 കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ത്യയുടെ ഇപ്പോഴത്തെ അവയവ ദാന നിരക്ക് നാല് മടങ്ങാണ് വര്‍ധിച്ചത്.

    comment

    LATEST NEWS


    കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


    ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


    പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


    സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


    ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


    വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.