×
login
അഫ്ഗാനിലെ ജനങ്ങളുടെ അഭ്യര്‍ത്ഥന ഭാരതം കേട്ടു; കൊറോണ വാക്‌സിനുകള്‍ നല്‍കി മോദി സര്‍ക്കാര്‍; താലിബാനുമായി 'വാക്‌സിന്‍ മൈത്രി' മാത്രം

ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചിരിക്കുന്നത്. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലേക്കാണ് മരുന്ന് അയച്ചിരിക്കുന്നത്. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാലെ ജനങ്ങളുടെ നിരന്തരമായുള്ള അഭ്യര്‍ത്ഥനമാനിച്ച് മോദി സര്‍ക്കാര്‍. അഫ്ഗാനിസ്താനിലേക്ക് കൊറോണ വാക്‌സിനുകള്‍ കയറ്റി അയച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ കൊറോണ വാക്‌സിന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ഇന്ത്യയ്ക്ക് അഫ്ഗാനിലെ വിവിധ സംഘടനകള്‍ കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.   

ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചിരിക്കുന്നത്.   അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലേക്കാണ് മരുന്ന് അയച്ചിരിക്കുന്നത്. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


സെപ്റ്റംബറില്‍ അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്‌സിന്‍ അയക്കുന്നത്. സര്‍ക്കാരിന്റെ 'വാക്‌സിന്‍ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്‌സിന്‍ അയക്കുന്ന പദ്ധതിയാണിത്. നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു.  

 

    comment

    LATEST NEWS


    നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


    പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


    'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


    ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


    കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി


    പട്ടയില്‍ പ്രഭാകരന്‍ അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.