×
login
കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചു; മന്‍മോഹന്‍ സിങ്‍ങിന്‍റെ കാലത്ത് പലപ്പോഴും തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നും ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യ സ്തംഭിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളോടും യുവ സംരംഭകരോടും സംവദിക്കുകയായിരുന്നു നാരായണമൂര്‍ത്തി.

ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യ സ്തംഭിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളോടും യുവ സംരംഭകരോടും സംവദിക്കുകയായിരുന്നു നാരായണമൂര്‍ത്തി.  

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ച ഇക്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശോചനീയമായിരുന്നു. മാത്രമല്ല  ഈ കാലയളവില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങായിരുന്നില്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. എച്ച് എസ് ബിസി ലണ്ടനിലെ ബോര്‍ഡില്‍ 2008 മുതല്‍ 2012 വരെ താനുണ്ടായിരുന്നെന്നും ഇക്കാലയളവില്‍ ബോര്‍ഡ് റൂമില്‍ യോഗങ്ങളില്‍ ചൈനയുടെ പേര് കൂടെക്കൂടെ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ (ഏകദേശം 30 തവണയോളം ചൈനയുടെ പേര് ഉയര്‍ന്നുവന്നു) ഇന്ത്യയുടെ പേര് ഒരിയ്ക്കല്‍ മാത്രമാണ് കേട്ടിരുന്നത്. - നാരായണമൂര്‍ത്തി പറഞ്ഞു.  

മന്‍മോഹന്‍ സിങ്ങിനെ എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണ വ്യക്തിത്വമാണ്. എങ്കിലും യുപിഎ ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചുപോയി. പലപ്പോഴും തീരുമാനങ്ങള്‍ ഉചിതമായ സമയങ്ങളില്‍ എടുക്കപ്പെട്ടില്ല. എല്ലാം വൈകി. - നാരായണമൂര്‍ത്തി പറഞ്ഞു.  


ഇന്ത്യയിലെ യുവത്വം ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പുണ്ട്. ഇനി ഇന്ത്യയുടെ പേര് ഉയര്‍ത്തേണ്ടത് നിങ്ങളുടെ ജോലിയാണ്. എപ്പോഴൊക്കെ അവര്‍ ചൈനയുടെ പേര് ഉയര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പേരും നിങ്ങള്‍ ഉയര്‍ത്തണമെന്നും നാരായണമൂര്‍ത്തി പുതിയ തലമുറയെ ഉപദേശിച്ചു.  

 

 

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.