login
സൗമ്യയുടെ ജീവത്യാഗം പരാമര്‍ശിച്ച് ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യയുടെ പ്രസ്താവനയുടെ ചുരുക്കം വ്യക്തമാക്കി.

ന്യൂദല്‍ഹി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ. മലയാളി യുവതി സൗമ്യയുടെ ജീവത്യാഗം അടക്കം പരാമര്‍ശിച്ചുകൊണ്ടാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യയുടെ പ്രസ്താവനയുടെ ചുരുക്കം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മലയാളി യുവതി സൗമ്യയുടെ ദാരുണഅന്ത്യമടക്കം പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയുടെ ചുരുക്കം.

എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച് സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.

Facebook Post: https://www.facebook.com/VMBJP/posts/3938527149576618

 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.