ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്.
ന്യൂദല്‍ഹി:ഇലക്ട്രോണിക് ഉപകരണങ്ങളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുടെ അവശ്യഘടകമായ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണമേഖലയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഒരുങ്ങി ഇന്ത്യ. ഇക്കാര്യത്തില്‍ നരേന്ദ്രമോദി ചുമതല ഏല്പിച്ചിരിക്കുന്നത് ഒരു കാലത്ത് ഇന്റല്‍ കമ്പനിയില്‍ പ്രോസസര്‍ ചിപ് ഡിസൈനര്‍ കൂടിയായിരുന്ന മലയാളി രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതോടെ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അതിവേഗം മുന്നേറുകയാണ്.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇലിനോയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സെടുത്ത വ്യക്തിയാണ്. വിനോദ് ധാം ആണ് ഇന്റലിലേക്ക് ചിപ് ഡിസൈനിംഗ് രംഗത്തേക്ക് രാജീവ് ചന്ദ്രശേഖറിനെ പ്രത്യേകം തെരഞ്ഞെടുത്തത്. 1486 എന്ന ഇന്റല്‍ പ്രോസസര്‍ ഡിസൈന്‍ ചെയ്ത് ആര്‍കിടെക്ചറല്‍ ടീമിന്റെ ഭാഗമായിരുന്നു രാജീവ്. പിന്നീട് ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാമും ചെയ്തു. ബിപിഎല്‍ മൊബൈല്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യവസായസംരംഭങ്ങള്‍ സ്ഥാപിച്ച പരിചയവും രാജീവിന് ഇന്ത്യയെ സെമികണ്ടക്ടര്‍ മേഖലയില്‍ തിളക്കമുള്ള അധ്യായം എഴുതിച്ചേര്‍ക്കാന്‍ സഹായിക്കും.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഇന്ത്യ സവിശേഷമായ ഒരു ചുവടുവെപ്പ് നടത്തി. സെമി കണ്ടക്ടര്‍ സംരംഭങ്ങളെ ആഗോള തലത്തില്‍ ഒരുമിപ്പിക്കുന്നതിനായി സ്വിറ്റ്സര്‍ലാന്റിലെ റിസ്ക് ഫൈവ് (ആര് ഐഎസ് സി ഫൈവ്) എന്ന അസോസിയേഷനില്‍ ഇന്ത്യ അംഗമായി. ഇന്ത്യയെ ചിപ് നിര്‍മ്മാണ രംഗത്ത് ഒരു ടാലന്റ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശഖര്‍ പറയുന്നു. സെര്‍വറുകള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ചിപ് വിതരണം ചെയ്യാന്‍ ഇന്ത്യയ്ക്കാവുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശ്വസിക്കുന്നു. ഇതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യ റിസ്ക് ഫൈവ് മൈക്രോപ്രൊസസര്‍ പദ്ധതിയും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു.
ലോകം ചിപ് ക്ഷാമത്തില്‍ വലയുകയാണ്. കോവിഡും അതുമൂലം നിര്‍മ്മാണം കുറഞ്ഞതും ചിപുകളുടെ ക്ഷാമത്തിന് വഴിവെച്ചു. അതിവേഗം മാറുന്ന സാങ്കേതിക വിദ്യയും മറ്റൊരു പ്രശ്നമാണ്. എങ്കിലും ചിപ് നിര്‍മ്മാണ രംഗത്തെ സാധ്യതകള്‍ മുതലെടുത്ത് വന്‍നിര്‍മ്മാണ ശക്തിയായി വളരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തായ് വാനാണ് ഈ രംഗത്തെ വമ്പന്മാര്. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്.
അടുത്ത വര്‍ഷം ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ശക്തി പ്രൊസസറും സി-ഡാക്കിന്റെ വേഗ പ്രൊസസറും പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ് കമ്പനികളെ സെമി കണ്ടക്ടര്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നു. സെമികണ്ടക്ടര്‍ മേഖലയില്‍ നിന്നും 100 കോടി ഡോളര്‍ ആസ്തിയുള്ള യൂണികോണുകളെ സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഉദാഹരണത്തിന് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ചിപ് എന്ന കമ്പനി ഇന്ത്യയ്ക്ക് വേണ്ടി അഗുംബെ എന്ന പേരില്‍ ആദ്യ 5ജി ചിപ്സെറ്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
സെമി കണ്ടക്ടര്‍ മേഖലല്‍ വിവിധ കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ചതാണ് റിസ്ക് ഫൈവ് എന്ന സംഘടന. ഇതില്‍ പ്രീമിയം ബോര്‍ഡ് അംഗമായതോടെ ഇന്ത്യയ്ക്കും ഈ മേഖലയില്‍ ഒട്ടേറെ സഹായം ലഭിക്കും. ഇപ്പോള്‍ 70ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 2000ല്‍ ഏറെപ്പേര്‍ അംഗങ്ങളാണ്. സെമി കണ്ടക്ടറുകളുടെ നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹന പാക്കേജ് എന്ന നിലയ്ക്ക് കേന്ദ്രം 76,000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഈ ദിശയിലുള്ള ശരിയായ ചുവടുവെയ്പായിരുന്നു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര