×
login
ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ മോദി സര്‍ക്കാര്‍; ജനവരി 23ന് മോദി ഇന്ത്യാഗേറ്റില്‍ നേതാജി‍ സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സ്ഥാപിക്കും

ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സ്ഥാപിച്ച് ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റില്‍ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ന്യൂദല്‍ഹി: ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സ്ഥാപിച്ച് ഇന്ത്യാ ചരിത്രം തിരിച്ചുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സുഭാഷ് ചന്ദ്രബോസിന്‍റെ  125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാഗേറ്റില്‍ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതോടെ തലസ്ഥാന നഗരിയിലെ പ്രധാന ചരിത്ര അടയാളങ്ങളിലൊന്നായ ഇന്ത്യാഗേറ്റില്‍ പുതിയൊരു പ്രതീകം ഉയരുകയാണ്.  

ഈ വര്‍ഷം മുതല്‍ റിപ്പബ്ലിക്ദിനാഘോഷം ജനവരി 23 മുതല്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജനവരി 23 ആണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  ജന്മവാര്‍ഷിക ദിനം. നേരത്തെ ഇവിടെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്‍റെ  പ്രതിമയായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത് 1968ല്‍ നീക്കം ചെയ്തിരുന്നു. ഇവിടെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ  പ്രതിമ ഉയരുക. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വേണ്ടത്ര പരിഗണന സുഭാഷ് ചന്ദ്രബോസിന് ലഭിച്ചില്ലെന്ന പരാതി പരിഹരിക്കാന്‍ കൂടിയാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

28 അടി-6 അടി എന്ന അളവിലായിരിക്കും നേതാജിയുടെ പ്രതിമ സ്ഥാപിക്കുക. ഇതിനകം ഗ്രാനൈറ്റ് പ്രതിമയാണ് പൂര്‍ത്തിയാക്കപ്പെട്ടത്. ഈ പ്രതിമയാണ് മോദി ജനവരി 23ന് അനാച്ഛാദനം ചെയ്യും.യഥാര്‍ത്ഥ പ്രതിമ തയ്യാറാകുന്നതുവരെ തല്‍ക്കാലം സുഭാഷ് ചന്ദ്രബോസിന്‍റെ ഒരു ഹോളോഗ്രാമാണ് സ്ഥാപിക്കുക. ട്വിറ്ററില്‍ നേതാജിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.

 'രാജ്യമാകെ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച അദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യാഗേറ്റില്‍ സ്ഥാപിക്കും. നേതാജിയോടുള്ള രാജ്യത്തിന്‍റെ കടപ്പാടിന്‍റെ പ്രതീകമാണിത്,'- മോദി പറഞ്ഞു.


നേതാജിയുടെ ജന്മദിനം അര്‍ഹമായ രീതിയില്‍ ആഘോഷിക്കാന്‍ ആവശ്യമുയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ് ഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനൊരുങ്ങിയ നേതാജിയെ ഇന്ത്യയുടെ വിമോചകന്‍ ആയാണ് ലോകം കാണുന്നത്. എന്നാല്‍ ഇതിന് മുന്‍പ് വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും തന്നെ നേതാജിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.

നേതാജിയെയും അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും ആദരിക്കണമെന്നാവശ്യപ്പെട്ട് നേതാജിയുടെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. 'ഇന്ത്യ വിട്ടുപോകാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് തോന്നിപ്പിച്ചതിന് പിന്നില്‍   സുഭാഷ് ചന്ദ്രബോസിനും അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കും നിര്‍ണ്ണായകമായ പങ്കുണ്ട്,' - ചന്ദ്രകുമാര്‍ ബോസ് പറയുന്നു.

 

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.