×
login
ബഹിരാകാശ മേഖല‍യില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; വിദേശനിക്ഷേപം ആകര്‍ഷിക്കും; സ്റ്റാര്‍ട്ടപ്‍പുകളും വിദേശക്കമ്പനികളുമായി പങ്കാളത്തിമുണ്ടാക്കും

തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങി ഇന്ത്യ. ബഹിരാകാശമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ശ്രമം. അതോടൊപ്പം ബഹിരാകാശമേഖലയില്‍ വിദേശക്കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍റെ (എഫ് ഡിഐ) കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചാല്‍ വിദേശത്തുള്ള ബഹിരാകാശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയില്‍ പുതിയൊരു വിദേശനിക്ഷേപ നയം രൂപീകരിക്കുമെന്നും ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ സ്‌പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ശിവന്‍.

'വിദേശക്കമ്പനികള്‍ കൂടി ബഹിരാകാശമേഖലയില്‍ നിക്ഷേപമിറക്കുന്നതോടെ ഇന്ത്യയും വിദേശക്കമ്പനികളും തമ്മില്‍ നിരന്തരമായ കൊടുക്കല്‍വാങ്ങലിന്‍റെ ഒരു അന്തരീക്ഷമുണ്ടാകും. ഇത് ഇരുരാജ്യങ്ങളെയും നല്ല തോതില്‍ സഹായിക്കും. ഇക്കാര്യത്തില്‍ വിദേശക്കമ്പനികളില്‍ നിന്ന് നല്ല താല്‍പര്യങ്ങള്‍ കാണുന്നുണ്ട്,' ശിവന്‍ അഭിപ്രായപ്പെട്ടു.

സ്വകാര്യക്കമ്പനികളുടെ കൂടി പങ്കാളിത്തം ബഹിരാകാശമേഖലയില്‍ ഉറപ്പാക്കുന്ന വിധം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ 2020 ഒക്ടോബറില്‍ സമ്മതം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒ പുതിയൊരു ബഹിരാകാശനയത്തിന്‍റെ കരട് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപഗ്രഹങ്ങളുടെയും ഭൗമസ്റ്റേഷനുകളുടെയും ഓര്‍ബിറ്റല്‍ സ്‌ളോട്ടുകളുടെയും വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനും ആവശ്യപ്പെട്ടിരുന്നു.

ബഹിരാകാശ സമ്പദ്ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും കഴിവുള്ള ഭാവി പങ്കാളികളേയുമാണ് പുതിയ കാലത്തിന്‍റെ വ്യവസായ പങ്കാളികളായി കാണുന്നതെന്നും ശിവന്‍ പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കമ്പനിയുമായി ഇക്കാര്യത്തില്‍ സ്‌പേസ് ഡിപ്പാര്‍ട്‌മെന്റ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഈ ധാരണാപത്രപ്രകാരം ഈ സ്റ്റാര്‍ട്ടപ്പിന് ഐഎസ് ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ ടെ്സ്റ്റുകള്‍ നടത്താനുള്ള യോഗ്യതയുണ്ടാവും. മറ്റ് ചില സ്റ്റാര്‍ട്ടപ്പുകളുമായും വൈകാതെ കൂടുതല്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെയ്ക്കുമെന്നും ശിവന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുമായി ടൊവിനോ തോമസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.