×
login
ഇന്ത്യ ശക്തമായ രാജ്യം; താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു തരി മണ്ണുപോലും കൊണ്ടുപോകാന്‍ പറ്റില്ല; ചൈനക്കും പാകിസ്ഥാനും താക്കീതുമായി രാജ്നാഥ് സിംഗ്

ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ഹനിക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ തിരിച്ചടി നല്‍കും. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ല.

ന്യൂദല്‍ഹി: ലഡാക്ക് അതിര്‍ത്തി കയ്യേറാന്‍ ശ്രമിയ്ക്കുന്ന ചൈനയ്ക്കും, ജമ്മു കശ്മീരില്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാനും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും വിട്ടുതരുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. രാജ്യത്തിന്റെ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ഹനിക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ തിരിച്ചടി നല്‍കും. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ല. പ്രതിരോധമന്ത്രി എന്ന നിലയില്‍ രാജ്യത്തെ ഓരോ തരി മണ്ണും കാത്ത് സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കയ്യേറാനുള്ള ശത്രുരാജ്യങ്ങളുടെ വ്യാമോഹം ഒരിക്കലും നടക്കില്ലെന്നും അദേഹം വ്യക്തമാക്കി.


രാഷ്ട്രീയ എതിരാളികള്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും ഒരു തരി മണ്ണ് പോലും കൈക്കലാക്കാമെന്ന് വിചാരിക്കേണ്ട. ഇന്ത്യയുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന ഒന്നും ഉണ്ടാകാന്‍ അനുവദിക്കില്ല. എന്ത് വിലകൊടുത്തും അത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

  comment

  LATEST NEWS


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.