×
login
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം ‍‍നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി

പല കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന വിവാദ മതപണ്ഡിതന്‍ സക്കീര്‍ നായിക്ക് ഫിഫ ലോകകപ്പിനിടയില്‍ ഖത്തറില്‍ ടിവിയില്‍ മതപ്രഭാഷണം നടത്തുമെന്ന കാര്യം ഇന്ത്യ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. ഇതാദ്യമായാണ് പ്രശ്നം പുറത്തുവന്ന ശേഷം കേന്ദ്രസര്‍ക്കാര്‍ പരസ്യമായി സക്കീര്‍ നായിക്കിന്‍റെ ഖത്തറിലെ സാന്നിധ്യത്തില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നത്.

ന്യൂദല്‍ഹി:  പല കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന വിവാദ മതപണ്ഡിതന്‍ സക്കീര്‍ നായിക്ക് ഫിഫ ലോകകപ്പിനിടയില്‍ ഖത്തറില്‍ ടിവിയില്‍ മതപ്രഭാഷണം നടത്തുമെന്ന കാര്യം ഇന്ത്യ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. ഇതാദ്യമായാണ് പ്രശ്നം പുറത്തുവന്ന ശേഷം കേന്ദ്രസര്‍ക്കാര്‍ പരസ്യമായി സക്കീര്‍ നായിക്കിന്‍റെ ഖത്തറിലെ സാന്നിധ്യത്തില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നത്.  

കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിദ്വേഷ പ്രസംഗം തുടങ്ങി ഒട്ടേറെ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സക്കീര്‍ നായിക്കിനെ ചുവന്നപരവതാനി വിരിച്ച് ഖത്തര്‍ സ്വീകരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.  ലോകകപ്പിനോടനുബന്ധിച്ച്  മതപ്രഭാഷണം നടത്താന്‍ ഖത്തറില്‍ എത്തിയ സക്കീര്‍ നായിക്കിന്‍റെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.  ലോകകപ്പിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണം ഖത്തര്‍ ഭരണാധികാരികള്‍ക്ക് പങ്കാളത്തിമുള്ള ഒരു സ്പോര്‍ട്സ് ചാനല്‍ സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

ഇതോടെയാണ് ഇന്ത്യ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഉന്നയിക്കുമെന്നും കടുത്ത നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്നും ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. "ഇന്ത്യ ഈ പ്രശ്നം ഏറ്റെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അയാള്‍ മലേഷ്യയില്‍ ജീവിക്കുകയാണെങ്കിലും ഇന്ത്യ സര്‍ക്കാര്‍ ഈ പ്രശ്നം ഏറ്റെടുക്കും. "- ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.  

 

 


 

 

 

 

 

    comment

    LATEST NEWS


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


    സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


    ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.