ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 77ാം ജന്മദിനാശംസിച്ച് ഭാരതം. ജന്മദിനമായ ജനവരി 20 വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഇദ്ദേഹം മോദി സര്‍ക്കാരിന്റെ രഹസ്യാന്വേഷണ-പ്രതിരോധരംഗത്തെ നട്ടെല്ലാണ്.
ന്യൂദല്‍ഹി: ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 77ാം ജന്മദിനാശംസിച്ച് ഭാരതം. ജന്മദിനമായ ജനവരി 20 വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഇദ്ദേഹം മോദി സര്‍ക്കാരിന്റെ രഹസ്യാന്വേഷണ-പ്രതിരോധരംഗത്തെ നട്ടെല്ലാണ്. ദേശീയ സുരക്ഷാ പ്രശ്നങ്ങളിലും അന്താരാഷ്ട്ര നയതന്ത്രങ്ങളിലും ഇന്ത്യയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ് അജിത് ഡോവല്‍.
അജിത് ഡോവലിന്റെ ജീവചരിത്രം ഒറ്റനോട്ടത്തില്‍:
ഏഴ് വര്‍ഷം പാകിസ്താനില്‍ ചാരനായി ജീവിച്ചു. ഐഎസ്ഐഎസിന്റെ കയ്യില്‍ നിന്നും 46 നഴ്സുമാരെ രക്ഷിച്ചു. 15 ഹൈജാക്കിംഗ് ശ്രമങ്ങളെ നിര്‍വ്വീര്യമാക്കി. അതില്‍ ഒന്നാണ് കാണ്ഡഹാറിലേക്ക് താലിബാന് ഇന്ത്യന്‍ വിമാനം റാഞ്ചിയ സംഭവം. 1999ല്‍ കാണ്ഡഹാറില്‍ എയറിന്ത്യയുടെ ഐസി 814 വിമാനം ഹൈജാക്ക് ചെയ്തതില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം അജിത് ഡോവല്‍ ഇടപെട്ടു. ഇതില്‍ മസൂദ് അസ്ഹര്‍ എന്ന ഭീകരനെ മോചിപ്പിക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം.
അന്ന് അജിത് ഡോവലാണ് ജയിലില്‍ നിന്നും മസൂദ് അസ്ഹറിനെ കാണ്ഡഹാറില്‍ എത്തിച്ച് ഇന്ത്യന്‍ വിമാനത്തെ ഭീകരരില്‍ നിന്നും മോചിപ്പിച്ചത്. നാഗാ ഭീകരരുമായി സമാധാനക്കരാര്‍ ഉണ്ടാക്കി. പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഓപ്പറേഷന് ബ്ലാക്ക് തണ്ടറിന് നേതൃത്വം നല്കി. അങ്ങിനെ എത്രയോ രഹസ്യഓപ്പറേഷനുകള്ക്കും നയതന്ത്രപ്രവര്ത്തനങ്ങള്ക്കും നേതൃത്വം നല്കിയ വ്യക്തിയാണ് അജിത് ഡോവല്‍. ഏറ്റവുമൊടുവില്‍ വളരെ വിദഗ്ധരമായി പോപ്പുലര്‍ ഫ്രണ്ട് നിരോധനം പഴുതില്ലാതെ നടപ്പാക്കിയതിന് പിന്നിലും അജിത് ഡോവലിന്റെ ബുദ്ധിയാണെന്ന് പറയുന്നു.
രാജ്യസ്നേഹത്തിന്റെ സ്പിരിറ്റാണ് അജിത് ഡോവലിന്റെ കരുത്ത്. അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെപ്പേരെ പ്രചോദിപ്പിച്ചു. 1968ല്‍ ഐപിഎസായി. 1986ല്‍ മിസോറാം സമാധാനക്കരാറുണ്ടാക്കി. 2004ല്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി. മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു