×
login
അതിര്‍ത്തി നിരീക്ഷണം ഇനി ജെറ്റ് സ്യൂട്ടില്‍ പറന്നും; പരീക്ഷണ പറക്കല്‍ നടത്തി ആഗ്രയിലെ ഇന്ത്യന്‍ ആര്‍മി എയര്‍ബോണ്‍ ട്രെയിനിങ് സ്‌കൂള്‍

ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രൗണിങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന വീഡിയോ ഇന്ത്യന്‍ എയ്‌റോ സ്‌പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും ജലാശയത്തിനും മുകളിലൂടെയും പറന്നായിരുന്നു പരീക്ഷണം. 51 കിലോമീറ്റര്‍ പരീക്ഷണ പറക്കല്‍ നടത്തി.

ആഗ്ര: ഇന്ത്യ- ചൈന അതിര്‍ത്തി ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ മേഖലയില്‍ നിരീക്ഷണത്തിന് ജെറ്റ്പാക്ക് സ്യൂട്ട് ഉപയോഗിക്കാന്‍ സൈന്യം. നിരീക്ഷണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സൈന്യത്തെ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണ പറക്കല്‍ ഇന്ന് ആഗ്രയിലെ ഇന്ത്യന്‍ ആര്‍മി എയര്‍ബോണ്‍ ട്രെയിനിങ് സ്‌കൂളില്‍ നടത്തി.

ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രൗണിങ്, ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച് പരീക്ഷണ പറക്കല്‍ നടത്തുന്ന  വീഡിയോ ഇന്ത്യന്‍ എയ്‌റോ സ്‌പേസ് ഡിഫന്‍സ് ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും ജലാശയത്തിനും മുകളിലൂടെയും പറന്നായിരുന്നു പരീക്ഷണം. 51 കിലോമീറ്റര്‍ പരീക്ഷണ പറക്കല്‍ നടത്തി.

ബ്രിട്ടീഷ് കമ്പനിയായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണ് ജെറ്റ് പാക്ക് സ്യൂട്ടികള്‍ വികസിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകദേശം 3500 കിലോമീറ്റര്‍  ഇന്ത്യ നിരീക്ഷണം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ജെറ്റ് പാക്ക് സ്യൂട്ട് പരീക്ഷണവും നടത്തിയത്. 48 ജെറ്റ് സ്യൂട്ടുകള്‍ വാങ്ങാനുള്ള  തയാറെടുപ്പിലാണ് സേന.

    comment

    LATEST NEWS


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.