×
login
കശ്മീരിലെ കൊടും തണുപ്പിലും മഞ്ഞുവീഴ്ചയിലും കുടുങ്ങി 30 പേര്‍; പ്രതികൂല കാലാവസ്ഥയിലും സ്വന്തം ജീവന്‍ പണയം വച്ച് രക്ഷക്കെത്തി ഇന്ത്യന്‍ സൈന്യം

വഴിയില്‍ കുടുങ്ങിയ 12 ഓളം വാഹനങ്ങളും പിന്നീട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിച്ചതായി സൈന്യം അറിയിച്ചു. രക്ഷപെടുത്തിയവര്‍ക്ക് രാത്രി തങ്ങാനുളള സൗകര്യവും, ഭക്ഷണവും, മരുന്നും സൈന്യം ഏര്‍പ്പെടുത്തിയതായി അറിയിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ 30 പേരെ രക്ഷപെടുത്തി ഇന്ത്യന്‍ സൈന്യം. ചൗക്കിബാല്‍ താങ്ധര്‍ എന്‍എച്ച് 701 റോഡിലാണ് ആളുകള്‍ കുടുങ്ങിയത്. അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ ജനറല്‍ റിസര്‍വ്വ് എന്‍ജിനീയര്‍ ഫോഴ്‌സിലെയും സൈന്യത്തിലെയും രണ്ട് ടീമുകളെ രക്ഷാദൗത്യത്തിനായി അയച്ചിരുന്നു

ഖൂണി നാല, എസ്എം ഹില്‍ മേഖലയ്ക്ക് സമീപമായിരുന്നു ആളുകള്‍ കുടുങ്ങിയത്.  മഞ്ഞുവീഴ്ചയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധരായ സംഘത്തെയാണ് അയച്ചതെന്നും സൈന്യം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ പോലും കണക്കിലെടുക്കാതെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ശ്രീനഗര്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ 14 പേരെ നീലം മേഖലയിലേക്കും 16 പേരെ സുരക്ഷിതമായി സാധനാ പാസിലേക്കും എത്തിച്ചു. രക്ഷപെടുത്തിയവര്‍ക്ക് രാത്രി തങ്ങാനുളള സൗകര്യവും, ഭക്ഷണവും, മരുന്നും  സൈന്യം ഏര്‍പ്പെടുത്തിയതായി അറിയിച്ചു.

വഴിയില്‍ കുടുങ്ങിയ 12 ഓളം വാഹനങ്ങളും പിന്നീട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിച്ചതായി സൈന്യം അറിയിച്ചു. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞ് വീണ് മൂടിയ നിലയിലായിരുന്നു. ഏറെ നേരം പണിപ്പെട്ട ശേഷമാണ് മഞ്ഞ് നീക്കി വാഹനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.