×
login
ഗുജറാത്ത്‍ കടല്‍തീരത്തുകൂടെ പാകിസ്ഥാനില്‍ നിന്നുള്ള മയക്കമരുന്ന്‍ കടത്ത് കൂടുന്നു; തീരദേശസംരക്ഷണസേന‍ ഞായറാഴ്ച പത്ത് പേരുള്‍പ്പെട്ട പാക് ബോട്ട് പിടിച്ചു

ഗുജറാത്ത് തീരത്ത് നിന്നും തീരദേശസംരക്ഷണസേന പാകിസ്ഥാനില്‍ നിന്നെത്തിയ ഒരു ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുത്തു. യാസിന്‍ എന്ന പേരുള്ള ഈ ബോട്ടിനകത്ത് നിന്നും പത്ത് പാകിസ്ഥാന്‍ സ്വദേശികളെ പിടിച്ചെടുത്തു.

അലഹബാദ്: ഗുജറാത്ത് തീരത്ത് നിന്നും തീരദേശസംരക്ഷണസേന പാകിസ്ഥാനില്‍ നിന്നെത്തിയ ഒരു ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുത്തു. യാസിന്‍ എന്ന പേരുള്ള ഈ ബോട്ടിനകത്ത് നിന്നും പത്ത് പാകിസ്ഥാന്‍ സ്വദേശികളെ പിടിച്ചെടുത്തു.

ഇന്ത്യന്‍ തീരദേശാതിര്‍ത്തി ലംഘിച്ച് ബോട്ട് ആറ് ഏഴ് മൈലുകളോളം ഉള്ളിലേക്ക് വന്നതായി തീരദേശസംരക്ഷണസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വരുന്നത് കണ്ട പാകിസ്ഥാന്‍ ബോട്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.


ബോട്ടില്‍ നിന്നും രണ്ട് ടണ്ണോളം മത്സ്യവും 600 ലിറ്റര്‍ ഇന്ധനവും കണ്ടെടുത്തു. കൂടുതല്‍ പരിശോധനകള്‍ക്കായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ നടത്തുന്ന വിദഗ്ധപരിശോധനകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു.

അനധികൃതമായി ഇന്ത്യയുടെ ജലാതിര്‍ത്തി ലംഘിച്ചെത്തുന്ന പാകിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടുന്ന ആദ്യസംഭവമല്ലിത്. കഴിഞ്ഞ മാസം ഗുജറാത്തിലെ ഭീകരവാദവിരുദ്ധ സ്‌ക്വാഡും തീരദേശസംരക്ഷണസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു പാകിസ്ഥാന്‍ മീന്‍പിടുത്ത ബോട്ട് പിടികൂടിയിരുന്നു. ഇതില്‍ നിന്നും 77 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. അല്‍ ഹുസൈനി എന്ന ആറംഗങ്ങള്‍ ഉണ്ടായിരുന്ന പാകിസ്ഥാന്‍ ബോട്ടില്‍ നിന്നും 400 കോടിയുടെ മയക്കമരുന്നാണ് പിടിച്ചെടുത്തതദ്.

പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാര്‍ മയക്കമരുന്ന് കടത്താന്‍ ഗുജറാത്ത് കടല്‍ത്തീരമാണ് കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗപ്പെടുത്തുന്നത്.

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.