login
ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍‍ വികസിപ്പിക്കുന്നവരെ നോട്ടമിട്ട് ചൈനയുടെയും റഷ്യയുടെയും ഹാക്കര്‍മാര്‍‍; ലക്ഷ്യം ഗവേഷണ, ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍

രാജ്യത്തെ സിറം ഇന്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോണ്‍ടെക്, പതഞ്ജലി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) എന്നീ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ഉന്നമിടുന്നതെന്ന് ഇന്റലിജന്‍സ് സ്ഥാപനം കണ്ടെത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നവരെയും ഉത്പാദകരെയും നടത്തിപ്പുകാരെയും ചൈനീസ്, റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. രാജ്യത്തെ സിറം ഇന്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോണ്‍ടെക്, പതഞ്ജലി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) എന്നീ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ഉന്നമിടുന്നതെന്ന് ഇന്റലിജന്‍സ് സ്ഥാപനം കണ്ടെത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 സജീവ ഹാക്കിംഗ് പദ്ധതികള്‍ നിലവിലുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

 രോഗികളുടെ വിവരങ്ങള്‍, കോവിഡ് വാക്‌സിന്‍ ഗവേഷണ ഡാറ്റ, ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ച കാര്യങ്ങള്‍, വിതരണ ശൃംഖലയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ നോക്കുന്നത്. ഇന്ത്യക്ക് പുറമേ, ജപ്പാന്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ 12 രാജ്യങ്ങളും ഹാക്കാര്‍മാരുടെ റഡാറിലുണ്ട്.

 മൈക്രോസോഫ്ട് പറയുന്നത് അനുസരിച്ച്, വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏഴ് പ്രമുഖ കമ്പനികളെ ഉത്തര കൊറിയയും റഷ്യയും ഉന്നമിടുന്നു. ക്യാനഡ, ഫ്രാന്‍സ്, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ മുന്‍നിര വാക്‌സിന്‍ ഗവേഷകരെയും മരുന്ന് കമ്പനികളെയും ഹാക്കര്‍മാര്‍ സജീവമായിതന്നെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. 

 

  comment

  LATEST NEWS


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.