×
login
രാത്രി 10ന് ലൈറ്റുകള്‍ അണയ്ക്കും; ഉച്ചത്തില്‍ സംസാരിക്കരുത്, പാട്ടു വയ്ക്കരുത്;യാത്രക്കാര്‍ക്ക് ഒരു അസൗകര്യവും പാടില്ല;പുതിയ നിയമങ്ങളുമായി റെയില്‍വേ

നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരനെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായി നേരിടും, പിഴ ഈടാക്കും.

ന്യൂദല്‍ഹി: ട്രെയ്‌നുകളില്‍ പുതിയ പെരുമാറ്റ ചട്ടവുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് ആരോചകമാകുന്ന ഒന്നും മറ്റു യാത്രക്കാരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നാണ് പുതിയ നിയമം. ഇതു പ്രകാരം സഹയാത്രികര്‍ക്ക് അരോചകമാകും വിധം ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും  നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദി കളായിരിക്കും. കൂടാതെ, കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാരെ രാത്രി വൈകി വരെ സംസാരിക്കാന്‍ അനുവദിക്കില്ല , ട്രെയിനിലെ നാരോ രാത്രി ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകളെല്ലാം രാത്രി 10 മണിക്ക് ശേഷം അണയ്ക്കും. 

നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരനെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കര്‍ശനമായി നേരിടും, പിഴ ഈടാക്കും. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍,  മാന്യമായ പെരുമാറ്റവും പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിംഗ് സ്റ്റാഫ് എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കുമെന്നു ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇയര്‍ഫോണിലൂടെ പാട്ടു കേള്‍ക്കുന്നതല്ലാതെ ഉച്ചത്തില്‍ ട്രെയിനില്‍ പാട്ടു വയ്ക്കുന്നത് മറ്റു യാത്രക്കാര്‍ക്ക് അസൗകര്യമാകുന്നെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു.

 

  comment

  LATEST NEWS


  വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്‍റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.