യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ റെയില്‍വേ സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. 2014 വരെ വികസനത്തില്‍ ഏറെ പിന്നിലായിരുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേക്ക് സാധിച്ചു.
കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ റെയില്‍വേ സംവിധാനം പുതിയ വികസന കുതിപ്പില്‍. യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ റെയില്‍വേ സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. 2014 വരെ വികസനത്തില്‍ ഏറെ പിന്നിലായിരുന്ന എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കാന്‍ റെയില്‍വേക്ക് സാധിച്ചു.
2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പുതിയ പാതയുടെ 20,638 കി.മീ. ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍ എന്നിവ നടത്തി. പ്രതിദിനം 14.4 കിലോമീറ്റര്‍ ട്രാക്കുകള്‍ സ്ഥാപിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 1544 കിലോമീറ്റര്‍ പുതിയ ലൈനുകള്‍, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍ എന്നിവ പ്രതിവര്‍ഷം 193 കി. മീറ്റര്‍ എന്ന രീതിയില്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ പൂര്‍ണ്ണമായോ ഭാഗീകമായോ നടത്തി. നിലവില്‍ ഏഴ് സംസ്ഥാന തലസ്ഥാനങ്ങള്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചു. എട്ടാം സംസ്ഥാനമായ സിക്കിമിലെ സിവോക്-റാങ്പോ പാതയുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. 45കി.മീ. പാതയാണിത്.
2014ന് മുമ്പ് റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം പ്രതിവര്‍ഷം 600 കി.മീ. എന്ന നിലയിലായിരുന്നു. എന്നാല്‍ 2023ല്‍ പ്രതിവര്‍ഷം 6000 കി.മീറ്ററായി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 37,011 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു. 2014 വരെയുള്ള കാലയളവില്‍ 24,413 കിലോമീറ്റര്‍ പാതയാണ് രാജ്യത്ത് വൈദ്യുതീകരിച്ചിരുന്നത്. വികസന വേഗത്തിന്റെ ഭാഗമായി 475 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സുരക്ഷയൊരുക്കി 'കവച്'
ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമാണിത്. നിലവില്‍ 1455 കിലോമീറ്റര്‍ പാതയില്‍ കവച് സംവിധാനം സ്ഥാപിച്ചു. 3,000 കിലോമീറ്റര്‍ പാതയില്‍ ജോലി പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ വലിയ മുന്നേറ്റത്തിനാണ് പദ്ധതിയിലൂടെ സാധിക്കുന്നത്. ട്രെയിനുകളുടെ എണ്ണംകൂട്ടാനും വേഗം വര്‍ധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒരേപാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കാന്‍ അത്യാധുനിക സിഗ്നല്‍ സംവിധാനമായ കവചിന് സാധിക്കും. നിശ്ചിത ദൂരപരിധിയില്‍ ഒരേപാതയില്‍ രണ്ടു ട്രെയിനുകളെത്തിയാല്‍ അപകടമൊഴിവാക്കി നിശ്ചിത അകലത്തില്‍ ട്രെയിന്‍ നിര്‍ത്തും. എസ്ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി