ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ആശ്വാസമേകി ശക്തിയും പകര്‍ന്ന് പണപ്പെരുപ്പത്തോത് വീണ്ടും താഴേയ്ക്ക്. കഴിഞ്ഞ 21 മാസങ്ങളായി ആറ് ശതമാനത്തിന് മുകളില്‍ നിന്നിരുന്ന പണപ്പെരുപ്പത്തോത് നവമ്പറില്‍ ആറ് ശതമാനത്തില്‍ നിന്നും താഴ്ന്ന് 5.85 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് ഡിസംബറില്‍ വീണ്ടും താഴ്ന്ന് 5.72 എന്ന കൂടുതല്‍ സുരക്ഷിതമായ നിലവാരത്തിലെത്തിയിരിക്കുകയാണ്.
മുംബൈ: ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ആശ്വാസമേകി ശക്തിയും പകര്‍ന്ന് പണപ്പെരുപ്പത്തോത് വീണ്ടും താഴേയ്ക്ക്. കഴിഞ്ഞ 21 മാസങ്ങളായി ആറ് ശതമാനത്തിന് മുകളില്‍ നിന്നിരുന്ന പണപ്പെരുപ്പത്തോത് നവമ്പറില്‍ ആറ് ശതമാനത്തില്‍ നിന്നും താഴ്ന്ന് 5.85 ശതമാനത്തിലെത്തിയിരുന്നു. ഇതാണ് ഡിസംബറില്‍ വീണ്ടും താഴ്ന്ന് 5.72 എന്ന കൂടുതല്‍ സുരക്ഷിതമായ നിലവാരത്തിലെത്തിയിരിക്കുകയാണ്.
തുടര്‍ച്ചയായ രണ്ടുമാസവും പണപ്പെരുപ്പം ആറു ശതമാനത്തില്‍ താഴെയായത് റിസര്‍വ്വ് ബാങ്കിന് പലിശവര്‍ധന താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെയ്ക്കാന്‍ അവസരമൊരുക്കും.
ഇന്ത്യയിലെ പണപ്പെരുപ്പത്തിന്‍റെ സഹനപരിധി ആറ് ശതമാനമാണ്. റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയ നടപടി ഭക്ഷ്യവിലയിലെ കുതിച്ചുകയറ്റം അവസാനിപ്പിച്ചു. പഴം, പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെയും ചെരിപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെയും വില കുറഞ്ഞതാണ് ഇത്തവണ പണപ്പെരുപ്പം കുറയാന്‍ സഹായകമായത്. അതേ സമയം ധാന്യങ്ങള്‍, മാംസം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍, എണ്ണ തുടങ്ങിയവയുടെ വില കൂടി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്‍റെ കണക്ക് പ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നവംബറിലെ 4.67 ശതമാനത്തില്‍ നിന്നും 4.19 ശതമാനമായി താഴ്ന്നിരുന്നു. പഴങ്ങളുടെ വില രണ്ടു ശതമാനമായും പച്ചക്കറി വിലക്കയറ്റം പൂജ്യത്തിന് താഴെ 15.18 ശതമാനത്തിലേക്കും താഴ്ന്നിരുന്നു. അതുപോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിജീവിച്ച് കുറഞ്ഞവിലയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധനവിലയിലെ കുതിപ്പു പിടിച്ചുനിര്‍ത്താന്‍ സഹായിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ഒരു പിടി നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഏറെ സഹായിക്കുകയാണ്.
2022 ഒക്ടോബറില്‍ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനം കുറഞ്ഞു. സെപ്തംബര്‍ വരെ രണ്ടക്കത്തിലുണ്ടായിരുന്ന (10.70 ശതമാനം) മൊത്തവില പണപ്പെരുപ്പ നിരക്ക് ഒറ്റയക്കത്തിലേക്ക് (8.39 ശതമാനം) എത്തിയിരുന്നു. അതാണിപ്പോള്‍ നവമ്പറില്‍ ആറ് ശതമാനത്തിന് താഴെ സുരക്ഷിതമായ 5.85 ശതമാനത്തിലേക്കും ഡിസംബറില്‍ 5.72 ശതമാനത്തിലേക്കും എത്തിയത്.
ഉപഭോക്തൃപണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് അടിക്കടി കൂട്ടിയ റിസര്‍വ്വ് ബാങ്കിന്‍റെ നടപടിയ്ക്ക് ഉചിതമായ ഫലം ലഭിച്ചിരിക്കുകയാണ്.
2023 ജനവരി-മാര്‍ച്ച് എന്ന നാലാം സാമ്പത്തിക പാദത്തില്‍ പണപ്പെരുപ്പം 5.85 ശതമാനത്തിലേക്ക് എത്തിക്കുക എന്ന റിസര്‍വ്വ് ബാങ്കിന്‍റെ ലക്ഷ്യം നവമ്പറില്‍ തന്നെ കൈവരിച്ചെങ്കിലും ഡിസംബറോടെ അത് കൂടുതല്‍ ആരോഗ്യകരമായ 5.72 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇന്ധനത്തിന്‍റെയും ഭക്ഷ്യോല്‍പന്നത്തിന്‍റെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഉപഭോക്തൃ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായകരമായതെന്ന് വാണിജ്യ-വ്യവസായമന്ത്രാലയം പറയുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ധനമാണ് ഇന്ത്യയ്ക്ക് വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. ഇപ്പോള്‍ ഇറാഖിനേക്കാളും സൗദിയേക്കാളും കൂടുതല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. പക്ഷെ യുദ്ധം ഇനിയും നീണ്ടുപോയാല്‍ അത് ഇന്ത്യയ്ക്കും വൈകാതെ വലിയ ആഘാതമായി മാറും.
റഷ്യ-ഉക്രൈന്‍ യുദ്ധം തലവേദന
റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം പണപ്പെരുപ്പം ഇപ്പോഴും ആഗോള തലത്തില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗോതമ്പ്, എണ്ണ, ഭക്ഷ്യയെണ്ണ, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വിതരണം യുദ്ധം മൂലം താളം തെറ്റിയ നിലയിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നാല് തവണയാണ് തുടര്‍ച്ചയായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഏകദേശം 1.9 ശമതാനത്തോളം വര്‍ധിപ്പിച്ചു. റിപ്പോ നിരക്ക് വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. പലിശ നിരക്ക് ഉയരുന്നതോടെ ഉപഭോഗം കുറയുന്നതോടെ ഉപഭോക്തൃ പണപ്പെരുപ്പം കുറയുമെന്നതാണ് കണക്കുകൂട്ടല്‍. അത് ശരിയുമായി.
താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്