അഞ്ച് ദിവസം മുന്‍പ് ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് വീണ ഇന്ത്യന്‍ രൂപ വീണ്ടും ഡോളറിനെതിരായ ചെറുത്തുനില്‍പ് തുടരുന്നു. തിങ്കളാഴ്ചത്തെ കണക്കെടുത്താല്‍ ഒരു ഡോളറിന് 79.79 രൂപയാണ്. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ന്യൂദല്‍ഹി: അഞ്ച് ദിവസം മുന്‍പ് ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് വീണ ഇന്ത്യന്‍ രൂപ വീണ്ടും ഡോളറിനെതിരായ ചെറുത്തുനില്‍പ് തുടരുന്നു. തിങ്കളാഴ്ചത്തെ കണക്കെടുത്താല്‍ ഒരു ഡോളറിന് 79.79 രൂപയാണ്. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ഇന്ത്യന്‍ രൂപയുടെ അതിജീവനശേഷി അപാരമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
2022 തുടക്കം മുതല്‍ ഇതുവരെ ഏഴ് ശതമാനത്തിന്‍റെ മൂല്യത്തകര്‍ച്ചയാണ് രൂപയ്ക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നത്. മുന്‍പൊരിക്കല്‍ 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ രൂപ 20 ശതമാനത്തോളം മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രൂപ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിച്ചു.
അപാരമായ അതിജീവനശേഷിയാണ് ഇപ്പോഴും രൂപ പ്രകടിപ്പിക്കുന്നത്. ഡോളറിനെതിരെ മാത്രമേ ഇപ്പോള്‍ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നുള്ളൂ എന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. എന്നാല്‍ ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. അതായത് ഡോളറിന്‍റെ ഈ ശക്തിപ്പെടല്‍ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്മേലുള്ള പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ഉണ്ടായതാണ്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും രൂപ ഇതിനെ അതിജീവിക്കുമെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു. പണപ്പെരുപ്പ് അധികം ബാധിക്കാത്ത ജര്‍മ്മനി പോലും പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണെന്നും അനന്ത നാഗേശ്വരന്‍ പറയുന്നു.
മറ്റ് രാഷ്ട്രങ്ങള്‍ അവരുടെ കറന്‍സിയുടെ പലിശ നിരക്ക് വല്ലാതെ ഉയര്‍ത്തിയെങ്കിലും അതിന് സമാനമായ തോതില്‍ ഇന്ത്യ രൂപയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. അതിനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ട്. മെച്ചപ്പെട്ട മണ്‍സൂണും അസംസ്കൃത എണ്ണ വില ഉയരാതിരിക്കുന്നതും ഇന്ത്യയുടെയും രൂപയുടെയും പ്രതീക്ഷകളാണ്.
ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി