×
login
മോദി സംസാരിച്ചു; വെടിനിര്‍ത്തല്‍ പാലിക്കും; സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കലിന് വഴിയൊരുങ്ങി; 694 പേരെ കൊണ്ടുവരുന്നു

ഇന്ത്യന്‍ രക്ഷാദൗത്യത്തിന്‍റെ ഏറ്റവും കനത്ത വെല്ലുവിളിയായ കിഴക്കന്‍ ഉക്രൈനിലെ സുമിയിലും വെന്നിക്കൊടി പാറിച്ച് ഓപ്പറേഷന്‍ ഗംഗ. 694 വിദ്യാര്‍ത്ഥികളുമായി ഇവിടെ നിന്നും ആദ്യ വാഹനവ്യൂഹം പുറപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചു

ന്യൂദല്‍ഹി: ഇന്ത്യന്‍ രക്ഷാദൗത്യത്തിന്‍റെ ഏറ്റവും കനത്ത വെല്ലുവിളിയായ കിഴക്കന്‍ ഉക്രൈനിലെ സുമിയിലും വെന്നിക്കൊടി പാറിച്ച് ഓപ്പറേഷന്‍ ഗംഗ. 694 വിദ്യാര്‍ത്ഥികളുമായി ഇവിടെ നിന്നും ആദ്യ വാഹനവ്യൂഹം പുറപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിട്ടും കനത്ത ഷെല്ലാക്രമണവും വെടിവെപ്പും മൂലം സുമിയിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.  സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാവാത്തത് വലിയ വെല്ലുവിളിയായിരുന്നു. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഒഴിപ്പിക്കുന്നതിനിടയില്‍ വെടിവെപ്പുണ്ടാകരുതെന്ന് റഷ്യയും ഉക്രൈനും ഒരിക്കല്‍ കൂടി ധാരണയിലെത്തി. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് മണിക്കൂര്‍ നേരം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തിയിരുന്നു.

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്തികളെ ഒളിപ്പിച്ചുതുടങ്ങിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ്ങ് പുരിയും അറിയിച്ചു. ഇവരെ ബസിലാണ് ഒഴിപ്പിച്ച് തുടങ്ങിയത്. പോള്‍ട്ടോവ വഴി ബസില്‍ ഉക്രൈന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കും. പിന്നീട് ഇന്ത്യയിലേക്ക് വിമാനത്തില്‍ എത്തിക്കും. സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന ഒഴിവായിക്കിട്ടുകയാണ്.

    comment

    LATEST NEWS


    ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീമില്‍ നിന്ന് ബിനാമി ഇടപാട് രേഖകള്‍ കണ്ടെത്തി; ഫ്‌ളാറ്റ് സീല്‍ ചെയ്തു, ചെന്നൈ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.