×
login
17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്; രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ‍തട്ടിപ്പിന് ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരേ സിബിഐ കേസ്

2010നും 18നും ഇടയ്ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു.

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ കേസ് എടുത്തു. 34,615 കോടി തട്ടിച്ചെന്നു കാട്ടി ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് മേധാവികളായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവര്‍ക്കെതിരെയാണ്, സിബിഐ മുംബൈ യൂണിറ്റ് കേസ് എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡുകള്‍ നടത്തി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. എട്ട് കെട്ടിട നിര്‍മാതാക്കളും അമറില്‍സ് റിയറ്റേഴ്‌സ് ഉടമ സുധാകര ഷെട്ടിയും പ്രതികളാണ്.

2010നും 18നും ഇടയ്ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. 2019 ജനുവരിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും വായ്പയെടുത്ത പണം തട്ടിയെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തതോടെ ബാങ്കുകള്‍ യോഗം ചേര്‍ന്ന് കെപിഎംജിയെ ദിവാന്‍ ഫിനാന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കപിലിനും ധീരജിനും എതിരെ അവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫണ്ട് വകമാറ്റി തട്ടിയെടുത്തതായി കെപിഎംജിയുടെ ഓഡിറ്റില്‍ കണ്ടെത്തി. 66 സ്ഥാപനങ്ങള്‍ക്കായി ദിവാന്‍ ഫിനാന്‍സ് 29,100 കോടിയിലേറെ നല്‍കിയതായും ഏതാണ്ട് അത്ര തന്നെ കുടിശികയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പൊതുസ്വഭാവമുണ്ടായിരുന്നു.  

ഈ സ്ഥാപനങ്ങളും വ്യക്തികളും പണം ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നു.  തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ 2022 ഫെബ്രുവരിയിലാണ് സിബിഐക്ക് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ചില കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.


പ്രധാന ബാങ്കുകള്‍ക്കുണ്ടായ നഷ്ടം

എസ്ബിഐ - 9898 കോടി

കനറ ബാങ്ക് - 4022 കോടി

പഞ്ചാബ് നാഷണല്‍ ബാങ്ക് - 3802 കോടി

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.