×
login
ആത്മനിര്‍ഭര്‍ ഭാരത്; ഇന്ത്യയുടെ 5ജി‍ നെറ്റ്‌വര്‍ക്ക് ആദ്യ പരീക്ഷണം വിജയം; സ്‌പെക്ട്രം ലേലം അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലേക്ക്

ആത്മനിര്‍ഭര്‍ 5ജി എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തതാണ് പുതിയ 5ജി നെറ്റ്‌വര്‍ക്ക്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്രാസ് ഐഐടിയില്‍ 5ജി പരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമായിരുന്നു ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത 4ജി 5ജി നെറ്റ്‌വര്‍ക്കെന്നും അതില്‍ വിജയിച്ചെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 5ജി സേവനം രാജ്യത്ത് സപ്തംബറോടെ ആരംഭിക്കുമെന്നാണ് വിവരം.

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷണം വിജകരമായി പൂര്‍ത്തികരിച്ചെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. മദ്രാസ് ഐഐടിയില്‍ വെച്ച് 5ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ഓഡിയോ കോളിയൂടെയും വീഡിയോ കോളിലൂടെയുമാണ് മന്ത്രി പരീക്ഷണം നടത്തിയത്. പരീക്ഷണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മന്ത്രി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആത്മനിര്‍ഭര്‍ 5ജി എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തതാണ് പുതിയ 5ജി നെറ്റ്‌വര്‍ക്ക്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മദ്രാസ് ഐഐടിയില്‍ 5ജി പരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമായിരുന്നു ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത 4ജി 5ജി നെറ്റ്‌വര്‍ക്കെന്നും അതില്‍ വിജയിച്ചെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 5ജി സേവനം രാജ്യത്ത് സപ്തംബറോടെ ആരംഭിക്കുമെന്നാണ് വിവരം.


5ജിക്ക് പിന്നാലെ 6ജി ആരംഭിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 4ജിയെക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്കുള്ളത്. 5ജി നെറ്റ്‌വര്‍ക്കിന്റെ വരവോടെ ഇന്റെര്‍നെറ്റ് ഉപയോഗത്തിന് പുറമേ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ഉര്‍ജ്ജ മേഖലകളിലും മറ്റ് അനുബന്ധ മേഖലകളിലും 5ജിയുടെ സേവനം ലഭ്യമാകും.

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ എല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണത്തിലാണ്. എയര്‍ടെല്‍, ജിയോ, വിഐ എല്ലാം തന്നെ ഇതിനോടകം പരീക്ഷണം നടത്തി കഴിഞ്ഞു. പരീക്ഷണത്തിലൂടെ മികച്ച ഫലപ്രാപ്തിയാണ് ലഭിച്ചതെന്നും ഇതിനാല്‍ ജിയോ പോലുള്ള കമ്പനികള്‍ 5ജി നിക്ഷേപിക്കാന്‍ കൂടുതല്‍ ധനസമാഹരണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 5ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള അന്തിമ അനുമതിക്കായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് അടുത്തയാഴ്ച വിട്ടേക്കും.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.