×
login
പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

ഇതിന്റെ ഭാഗമായുള്ള രണ്ട് പ്രധാന ദൗത്യങ്ങള്‍ ആയ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗന്‍യാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022ന്റെ രണ്ടാം പകുതിയോടെ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

ന്യൂദല്‍ഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്‍ 2023ല്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ വിക്ഷേപണത്തോടെ, യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് ഇന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായുള്ള രണ്ട് പ്രധാന ദൗത്യങ്ങള്‍ ആയ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗന്‍യാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022ന്റെ രണ്ടാം പകുതിയോടെ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇതേതുടര്‍ന്ന് ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ 'വ്യോമ്മിത്ര' ഉപയോഗിച്ച് അടുത്തവര്‍ഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കല്‍ ദൗത്യം നടത്തും. പിന്നീട് 2023ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഒരു ഇന്ത്യന്‍ വിക്ഷേപണ വാഹനത്തില്‍, മനുഷ്യനെ ലോ എര്‍ത്ത് ഭ്രമണപഥത്തിലേക്ക് (എല്‍ഇഒ) അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കുകയാണ് ഗഗന്‍യാന്‍ പരിപാടിയുടെ ലക്ഷ്യമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ 500ലധികം വ്യവസായങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിലവിലെ സ്ഥിതി ഇപ്രകാരമാണ്:

 • ബംഗളൂരുവില്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇന്ത്യയില്‍ നല്‍കുന്ന പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന എയറോമെഡിക്കല്‍ പരിശീലനവും ഫ്‌ലൈയിംഗ് പരിശീലനവും പൂര്‍ത്തിയാക്കി.
 • ഗഗന്‍യാന്റെ എല്ലാ സംവിധാനങ്ങളുടെയും രൂപകല്‍പന പൂര്‍ത്തിയായി. വിവിധ സംവിധാനങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.  
 • ഭൗമ അടിസ്ഥാനസൗകര്യ രൂപകല്പന പൂര്‍ത്തിയായി.
 • ദൗത്യനിര്‍വഹണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായുള്ള ധാരണാപത്രം, കരാറുകള്‍ എന്നിവ പുരോഗമിക്കുന്നു
 • സൂക്ഷ്മ ഭൂഗുരുത്വ പരീക്ഷണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.