ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അബുദാബി: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട ഇന്ത്യയുടെ അഞ്ചു റാഫേല്‍ പോര്‍വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന യുഎഇയിലെ അല്‍ ദഫ്ര എയര്‍ബേസിനു സമീപം ഇറാനിയന്‍ മിസൈലുകള്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമായിരുന്നു ഇത്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദഫ്ര താവളത്തില്‍ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.
ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. മൂന്നു ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെയും യു.എ.ഇയിലെയും എയര്‍ബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 28 ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.
ഇറാനിലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി (ചൊവ്വാഴ്ച) 3 ഇറാനിയന്‍ മിസൈലുകള്‍ എയര്‍ ബേസിനു സമീപം കടലില്‍ പതിച്ചതായി ടോംലിന്‍സണ്‍ അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ രണ്ട് വ്യോമത്താവളങ്ങളിലെ യു.എസ് സൈനികരും വിമാനങ്ങളും ജാഗ്രത പാലിച്ചതായും ഒരു ട്വീറ്റില്‍ ടോംലിന്‍സണ്‍ പറഞ്ഞു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ കുതന്ത്രത്തെ യു.എസ് നാവികസേന അപലപിച്ചുവെന്ന് ബി.ബി.സി ലേഖിക നഫീസെ കോഹ്നാവാര്‍ഡ് ട്വീറ്റ് ചെയ്തു. ഇത് നിരുത്തരവാദപരവും അശ്രദ്ധവുമെന്നാണ് ഇറാന് നടപടിയെ യു.എസ് നേവി വിശേഷിപ്പിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സി (ഐആര്‍ജിസി) ന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ കാരണം യു.എ.ഇയിലെ അല്‍ ദാഫ്ര ബേസിലെ സൈനികരോട് ബങ്കറുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ അഭ്യാസം വെളിച്ചത്തുവന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്