×
login
തീവ്രമതവൈകാരികതയുള്ള യുവാക്കളെ ലക്ഷ്യമിട്ട് ഐഎസ് ; ഇന്ത്യയില്‍ ഐഎസ് സമൂഹമാധ്യമങ്ങളില്‍ വലവിരിച്ചിരിക്കുന്നുവെന്ന് എന്‍ ഐഎ

ഇന്ത്യയില്‍ ഐഎസ് വലവിരിച്ചിരിക്കുന്നുവെന്നും തീവ്രമതവൈകാരികതയുള്ള യുവാക്കളെ ഉന്നം വെയ്ക്കുന്നതായും എന്‍ ഐഎ. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് തീവ്രമതചിന്ത പുലര്‍ത്തുന്ന യുവാക്കളെ കെണിവെച്ച് പിടിക്കുന്നത്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഐഎസ് വലവിരിച്ചിരിക്കുന്നുവെന്നും തീവ്രമതവൈകാരികതയുള്ള യുവാക്കളെ ഉന്നം വെയ്ക്കുന്നതായും എന്‍ ഐഎ.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് തീവ്രമതചിന്ത പുലര്‍ത്തുന്ന യുവാക്കളെ കെണിവെച്ച് പിടിക്കുന്നത്. ഐഎസുമായുള്ള ബന്ധത്തിന്‍റെ പേരിൽ മലയാളികളായ മുഹമ്മദ് അമീൻ, മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവരടക്കം 168 പേരെ 37 കേസുകളിലായി എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഓൺലൈൻ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലുള്ള വിചാരണയില്‍ 27 പേര്‍ അറസ്റ്റിലായതായും എന്‍ ഐഎ വൃത്തങ്ങള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ രണ്ട് ദിവസം മുമ്പ് ഫേസ്ബുക്കിലൂടെ വിദ്വേഷപ്രചാരണം നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. മധുരയില്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നയാള്‍ മതവിദ്വേഷപോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാവ എന്നൊരാളും പിടിയിലായി.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് തീവ്രമതചിന്ത പുലര്‍ത്തുന്ന യുവാക്കളെ കണ്ടെത്തുന്നത്. ഐഎസ് ആശയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നവരുമായി ഇവരെ ബന്ധപ്പെടുത്തുകയാണ് അടുത്ത പടി. തീര്‍ത്തും രഹസ്യമായാണ് ഈ നടപടി. തീവ്രമായ ആശയങ്ങൾ പിന്നാലെ പങ്കുവയ്ക്കും. തുടർന്ന് ഇവരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ചെറുസംഘങ്ങൾക്കു രൂപം നൽകുകയും ചെയ്യും. സ്ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാനും ഇവർക്കു പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും എൻഐഎ പറഞ്ഞു.

  comment

  LATEST NEWS


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.