×
login
യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി‍ എം. വെങ്കയ്യ നായിഡു

കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ 150ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഈ മഹാമാരിക്കാലം പിന്നിട്ടുകഴിഞ്ഞാല്‍, സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ സ്‌കൂളുകള്‍ കുറഞ്ഞത് രണ്ടു മൂന്നുവാരമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം: ചെറുപ്പകാലംതൊട്ടു യുവാക്കളില്‍ സേവനമനോഭാവം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. മഹാമാരിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞു സമൂഹം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കു സാമൂഹ്യസേവനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം വിദ്യാലയങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ 150ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഈ മഹാമാരിക്കാലം പിന്നിട്ടുകഴിഞ്ഞാല്‍, സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ സ്‌കൂളുകള്‍ കുറഞ്ഞത് രണ്ടു മൂന്നുവാരമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 മറ്റുള്ളവരുമായി പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.