×
login
ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് രാജ്യത്തെ സേവിക്കാനുള്ള ഊര്‍ജം നല്‍കുന്നത്; പൗരന്മാര്‍ നല്‍ക്കുന്ന സ്‌നേഹത്തിന് നന്ദി: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് എന്നില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നത്. ഓരോ നിമിഷവും രാജ്യത്തെ സേവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: രാജ്യത്തെ പൗരന്മാരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ത്രിരാഷ്ട്ര പര്യടനത്തില്‍ നിന്ന് പ്രധാനമന്ത്രി തിരിച്ചെത്തിയതിലുള്ള ജനങ്ങളുടെ ആവേശത്തെക്കുറിച്ച് വാര്‍ത്താ അവതാരക റൂബിക ലിയാഖത്തിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് എന്നില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നത്. ഓരോ നിമിഷവും രാജ്യത്തെ സേവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒമ്പത് വര്‍ഷം പൂര്‍ത്തിയായ നിമിഷത്തിലാണ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികച്ചതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ഈ മാസം 30ന് ബിജെപി തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി അടുത്ത മാസം 30 വരെ പാര്‍ട്ടി രാജ്യത്തുടനീളം നിരവധി പരിപാടികളും റാലികളും സംഘടിപ്പിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.