×
login
കോളെജില്‍ അല്ലാഹു അക്ബര്‍‍ വിളിച്ച പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്‍റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്.

ബെംഗളൂരു:കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്‍റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷും ഹിജാബ് സമരത്തിന് പിന്നില്‍ രഹസ്യകരങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു.  

വിഷയം കത്തിജ്വലിപ്പിച്ച് നിര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ പ്രചാരണമഴിച്ചുവിട്ട് ഇന്ത്യയെ മോശമായി ചിത്രീകരിക്കുക, ഇന്ത്യയ്ക്കകത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അസ്വസ്ഥാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ രഹസ്യ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. അതിന് പുറമെ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥികളെ മതമൗലികവല്‍ക്കരിക്കാന്‍ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശ്രമവും നടക്കുന്നതായി രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടുകളും ഉണ്ട്.  


മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ കോണ്‍ഗ്രസ് എംഎല്‍എയായ സീഷാന്‍ സിദ്ദിഖ് മസ്‌കാന്‍റെ വീട് സന്ദര്‍ശിച്ച് ഒരു ഐ ഫോണും സ്മാര്‍ട്ട് വാച്ചും സമ്മാനമായി നല്‍കി. 'പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ നേരെ അല്ലാഹു അക്ബര്‍ വിളിച്ച് ധൈര്യം കാണിച്ച സമുദായത്തിലെ പെണ്‍കുട്ടിയെ കാണാനാണ് ഇത്ര ദുരം വന്നത്. രാജ്യം മുഴുവന്‍ ഈ പെണ്‍കുട്ടിയില്‍ അഭിമാനം കൊള്ളുന്നു. ഇത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ പ്രതികരിക്കാനാവും,'- സീഷാന്‍ സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ഹിജാബ് ധരിക്കല്‍ ഭരണഘടനാപരമായ അവകാശമാണെന്നും സീഷാന്‍ സിദ്ദിഖ് അവകാശപ്പെടുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ്.എന്ന സംഘടന ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് മസ്‌കാന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ട്വീറ്റിലൂടെയാണ് ദിയോബാന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് മസ്‌കാന്‍ ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്രയും വലിയ തുക ഒരു വിദ്യാര്‍ത്ഥിനിക്ക് നല്‍കിയത് വര്‍ഗ്ഗീയ പ്രതിഷേധം നടത്തിയതിനുള്ള അംഗീകാരമായാണ്. ഇതുവഴി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരം പ്രതിഷേധത്തിന് ഒരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് സംഘടന. 

രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഈ സംഘടന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചിരുന്നു. നാസിക്കിലെ മാലിഗവോണില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അസസുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐഎമ്മുമായി അടുത്ത ബന്ധമുണ്ട്. ഈ റാലിയ്ക്ക് പിന്നില്‍ എ ഐ എം ഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസ്മിയുടെ കരങ്ങളും ഉണ്ടായിരുന്നു.

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.