×
login
ബംഗ്ലാദേശ് ‍ഹിന്ദുവംശഹത്യക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി; രാജ്യം മതേതരമാകണമെന്ന് അവാമിലീഗ്; ഇന്ത്യ ഇടപെട്ടത്തിനു പിന്നാലെ നടപടിയുമായി സര്‍ക്കാര്‍

കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ തീവ്രവാദശക്തികള്‍ എല്ലായിടത്തും കലാപത്തിന് ആസൂത്രണം നടത്തുകയാണെന്നാണ് ഭരണകക്ഷി കൂടിയായ അവാമി ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 1972ലെ മതേതര ഭരണസംവിധാനത്തിലേക്ക് ബംഗ്ലാദേശ് മടങ്ങണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെ ഇസ്ലാമികരാജ്യമാക്കിയ 1980ലെ ഇര്‍ഷാദ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും പാക് സ്‌പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ അടിയന്തരമായി നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ധാക്ക: നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം. പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണ് കലാപം ആസൂത്രണം ചെയ്യുന്നതെന്ന അവാമി ലീഗിന്റെ ആരോപണത്തിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഇത് വ്യക്തമാക്കിയത്.

കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ തീവ്രവാദശക്തികള്‍ എല്ലായിടത്തും കലാപത്തിന് ആസൂത്രണം നടത്തുകയാണെന്നാണ് ഭരണകക്ഷി കൂടിയായ അവാമി ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 1972ലെ മതേതര ഭരണസംവിധാനത്തിലേക്ക് ബംഗ്ലാദേശ് മടങ്ങണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെ ഇസ്ലാമികരാജ്യമാക്കിയ 1980ലെ ഇര്‍ഷാദ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും പാക് സ്‌പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ അടിയന്തരമായി നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി മുറാദ് ഹസ്സന്‍ അടുത്തിടെ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.

അതേസമയം ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ വ്യാപക അറസ്റ്റ്. 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ പോലീസ് 18 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന ചര്‍ച്ചകള്‍ ബംഗ്ലാദേശ് മാധ്യങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് കടുത്ത നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ദുര്‍ഗാപൂജയ്ക്കിടെ അരങ്ങേറിയ അക്രമങ്ങള്‍ക്ക് കാരണമായ തീവ്രവാദികള്‍ക്കതിരെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു.  കോമില്ല ആക്രമത്തിലെ പ്രധാനപ്രതിയെ കോക്‌സബസാര്‍ പ്രദേശത്ത് നിന്ന് പിടികൂടി. ബംഗ്ലാദേശ് പോലീസ് മൂന്ന് കുറ്റവാളികളെ തിരിച്ചറിഞ്ഞു, ഇവരെയും ഉടന്‍ പിടികൂടുമെന്ന് ഖാന്‍ പറഞ്ഞു. അക്രമങ്ങള്‍ അരങ്ങേറിയ മേഖലകള്‍ നിയന്ത്രണത്തിലാണ്. അവിടെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ട്.

ഇരുപത്തിരണ്ട് ജില്ലകളിലാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ടതുമുതലാണ് ബംഗ്ലാദേശ് അക്രമികള്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു. ബംഗ്ലാദേശുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുമ്പോഴും ഹിന്ദു വംശഹത്യക്കെതിരെ മൗനം പാലിക്കില്ല എന്ന സന്ദേശം ഇന്ത്യ നല്‍കിക്കഴിഞ്ഞു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.