×
login
ഭാരത്‍ ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടക്കാന്‍ ബലാത്സംഗക്കേസ് ‍അട്ടിമറിക്കാന്‍ ശ്രമിച്ച പ്രതി; കശ്മീരിലെ കോണ്‍ഗ്രസ് വക്താവ് രാജിവെച്ചു

ജമ്മുകശ്മീരിലെ കത്വയില്‍ നടന്ന ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെ രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഇതിന്‍റെ പേരില്‍ കത്വ ബലാത്സംഗക്കേസ് വാദിക്കുന്ന അഭിഭാഷകയും ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കുകയാണ്.

2018ലെ കത്വ ബലാത്സംഗക്കേസ് പിന്തുണയ്ക്കുന്ന ചൗധരി ലാല്‍ സിംഗ് (നടുവില്‍) അഭിഭാഷകയും ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ്(വലത്ത്)

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കത്വയില്‍ 2018ല്‍ നടന്ന കത്വ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെ  രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഇതിന്‍റെ പേരില്‍ കത്വ ബലാത്സംഗക്കേസിലെ ഇരയ്ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകയും ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കുകയാണ്.  

വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ ആരംഭിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രയില്‍ നടക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെക്കൂടി ഉള്‍പ്പെടുത്തിയത് വന്‍കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവ് ദീപിക പുഷ്‌കര്‍ നാഥ്  രാജി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാന്‍  ജമ്മു കശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിക്കുകയും ബലാത്സംഗക്കാരുടെ ഒപ്പം നില്‍ക്കുകയും ചെയ്തയാളാണ് ചൗധരി ലാല്‍ സിങ്. അത്തരത്തില്‍ ഒരാളുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നും ദീപിക ട്വിറ്ററില്‍ കുറിച്ചു.

ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാല്‍ സിംഗ്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക് ചൗധരി ലാല്‍ സിംഗിനൊപ്പം നടക്കാനാവില്ലെന്ന് അറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്.

കശ്മീരില്‍ നിന്ന് രണ്ട് തവണ എം.പിയും മൂന്ന് തവണ എം.എല്‍.എയുമായിരുന്നു ലാല്‍ സിങ്  2014ല്‍ ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡിപി. – ബി.ജെ.പി. സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയുമായിരുന്നു. എന്നാല്‍ 2018ല്‍ പിഡിപിയുമായി അഭിപ്രായഭിന്നതയെ തുടര്‍ന്ന് ബിജെപി പിന്‍മാറിയതോടെ കശ്മീര്‍ മന്ത്രിസഭ താഴെ വീണു. പിന്നീട് ലാല്‍ സിങ്ങ് സ്വന്തമായി ഡിഎസ്എസ്പി എന്ന പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു. ജനവരി 2018ല്‍ കത്വ ബലാത്സംഗക്കേസില്‍ ഇരയ്ക്കെതിരായി നിലപാടെടുക്കുകയായിരുന്നു ലാല്‍ സിങ്ങും ഡിഎസ്എസ് പിയും.  

ദീപിക പ്രതിഷേധിച്ചെങ്കിലു‍ം ഹൈക്കമാന്‍റ് നേതാവ് ലാല്‍സിങ്ങിനെ പിന്തുണയ്ക്കുകയായിരുന്നു. ഭാരത് ജോഡോ യാത്രയെ ആര് പിന്തുണച്ചാലും അവരെ സ്വാഗതം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ജമ്മു കശ്മീര്‍ ചുമതലയുള്ള ഹൈക്കമാന്‍റ് പ്രതിനിധി രജ്നി പാട്ടീല്‍ അഭിപ്രായപ്പെട്ടത്. ഇതോടെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു ദീപിക.  


 

 

 

 

 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.