×
login
മോദിയുടെ കരങ്ങളില്‍ ഭാരതം സുരക്ഷിതം; ഇതു വെടിയൊച്ചകള്‍ നിലച്ച കാശ്മീര്‍; പ്രതിദിനം 15,199 യാത്രക്കാര്‍; താഴ്‌വരയില്‍ ടൂറിസം കുത്തിക്കുന്നു

ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിജിപി ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ജെകെപി പോലീസ് എന്നിവര്‍ താഴ്‌വരയിലെ വിഘടനവാദികള്‍ക്കും മതതീവ്രവാദികള്‍ക്കുമെതിരെ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പിലത്തെ കണക്കുകളില്‍ നിന്ന് ക്രമസമാധാന പ്രശ്‌നങ്ങളില്‍ 600 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ശ്രീനഗര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി ശ്രദ്ധേയമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്. 2016-2018, 2019-2021 വര്‍ഷങ്ങളിലെ വച്ച് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ജമ്മു കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്ന് മനസിലാക്കാം.

ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിജിപി ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ജെകെപി പോലീസ് എന്നിവര്‍ താഴ്‌വരയിലെ വിഘടനവാദികള്‍ക്കും മതതീവ്രവാദികള്‍ക്കുമെതിരെ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുമ്പിലത്തെ കണക്കുകളില്‍ നിന്ന് ക്രമസമാധാന പ്രശ്‌നങ്ങളില്‍ 600 ശതമാനം ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

വിഘടനവാദത്തിന് കടിഞ്ഞാന്‍ വീണത്തോടെ ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്ക്ക് വമ്പന്‍ നേട്ടമാണ് റിപ്പോര്‍ട്ട ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മെച്ചപ്പെട്ട ക്രമസമാധാനം എന്നിവ വിനോദസഞ്ചാരികളെ കശ്മീരിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു എന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം, ജമ്മുകശ്മീര്‍ വിനോദസഞ്ചാര മേഖലയ്ക്ക് റിക്കാര്‍ഡ് ബജറ്റ് വിഹിതമാണ് ലഭിച്ചത്, 786 കോടി. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 184 ശതമാനം വര്‍ധന.


ഏപ്രിലില്‍, ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദൈനംദിനം അങ്ങോട്ടുമിങ്ങോട്ടുമായി 102 സര്‍വീസുകളാണ് നടന്നത്. എക്കാലത്തെയും ഉയര്‍ന്ന കണക്കാണിത്. പ്രതിദിനം 15,199 യാത്രക്കാര്‍. വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

വിമാനത്താവളം സ്ഥാപിതമായ 2007നുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും എക്കാലത്തെയും ഉയര്‍ന്ന വരവ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ ഒഴുക്കോടെ വലിയ തൊഴിലവസരങ്ങളാണ് പ്രദേശവാസികളെ തേടിയെത്തിയത്. ദാല്‍ തടാകത്തില്‍ ജെറ്റ് സ്‌കീ റൈഡുകള്‍ തേടി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നതെന്ന് റൈഡറായ ജഹാംഗീര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡൊന്നും കശ്മീരിന് മുന്നില്‍ ഒന്നുമല്ലെന്നാണ് വിദേശത്തുനിന്നടക്കമുള്ള സഞ്ചാരികളുടെയും അഭിപ്രായം.

സഞ്ചാരികള്‍ക്കായി ഭരണകൂടം വലിയ സൗകര്യങ്ങള്‍ കശ്മീരില്‍ ഒരുക്കിയിട്ടുണ്ട്. ഗന്ദര്‍ബാലിലെ മനസ്സ്ബാല്‍ തടാകത്തില്‍, ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് പ്രാദേശിക കലയും സംസ്‌കാരവും തനത് ഭക്ഷണവും ജല കായിക വിനോദങ്ങളുമൊക്കെ ഉള്‍പ്പെടുത്തി മേളകള്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് ടൂറിസം ഡയറക്ടര്‍ ഡോ.ജി.എന്‍ ഇറ്റൂ പറഞ്ഞു.

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.