×
login
'ജവാദ്' തീരത്തേയ്ക്ക്; ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികളെ മാറ്റിപാര്‍പ്പിച്ചു; 95 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചാതായാണ് റിപ്പോര്‍ട്ട്. ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാധ്യത കണക്കിലെടുത്ത് ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ജവാദിന്റെ സഞ്ചാരപാത ആന്ധ്രാ ഒഡീഷ തീരത്തേക്കായതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം.

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍കടലില്‍ 'ജവാദ്' ചുഴലിക്കാറ്റ് രൂപംകൊണ്ടു. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചാതായാണ് റിപ്പോര്‍ട്ട്. ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാധ്യത കണക്കിലെടുത്ത് ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ജവാദിന്റെ സഞ്ചാരപാത ആന്ധ്രാ ഒഡീഷ തീരത്തേക്കായതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.

ഈ വര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും. അറബിക്കടലില്‍ ടൗട്ടേ, ഷഹീന്‍ എന്നീ ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോള്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ്, യാസ് എന്നിവയാണ് പിറവിയെടുത്തത്. മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെപെട്ടെക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.