×
login
യുപിയില്‍ നാലാം നിലയില്‍ നിന്നും നിധി ഗുപ്തയെ തള്ളിയിട്ട് കൊന്ന പ്രതി സൂഫിയാനെതിരെ ലവ് ജിഹാദ് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നാലാം നിലയില്‍ നിന്നും നിധി ഗുപ്ത എന്ന പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതി സുഫിയാന്‍ (19 വയസ്സ്) ആണെന്ന് തെളിഞ്ഞു. ഇതില്‍ ലവ് ജിഹാദുണ്ടെന്ന വാദവുമായി നിധി ഗുപ്തയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിധി ഗുപ്തയെ മതം മാറണമെന്ന് സുഫിയാന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നാലാം നിലയില്‍ നിന്നും നിധി ഗുപ്ത എന്ന പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതി സുഫിയാന്‍ (19 വയസ്സ്) ആണെന്ന് തെളിഞ്ഞു.  

ഇതില്‍ ലവ് ജിഹാദുണ്ടെന്ന വാദവുമായി നിധി ഗുപ്തയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിധി ഗുപ്തയെ മതം മാറണമെന്ന് സുഫിയാന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു. മതപരിവര്‍ത്തനം തടയുന്ന നിയമമനുസരിച്ചും നിധിയ്ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.  

കമിതാക്കളായ ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സുഫിയാന്‍ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും തള്ളിയിട്ടത്. ലഖ്നൗവിലെ ദുബാഗ്ഗ പ്രദേശത്തായിരുന്നു സംഭവം.  

നിധി ഗുപ്തയുടെ ബന്ധുക്കള്‍ അടുത്തുള്ള ട്രോമ സെന്‍ററില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കാമുകനുമായുള്ള വഴക്കിനൊടുവിലാണ് പെണ്‍കുട്ടി കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും വീണതെന്ന് എഡിസിപി വെസ്റ്റ് ലഖ്നൗ ചിരഞ്ജീവ്നാഥ് സിന്‍ഹ പറഞ്ഞു.  


പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. ഒരേ ഹൗസിംഗ് കോളനിയില്‍ താമസിക്കുന്നവരാണ് നിധി ഗുപ്തയും സുഫിയാനും. നിരന്തരം സുഫിയാന്‍ നിധി ഗുപ്തയെ പീഡിപ്പിച്ചതായി കുടുംബം പറയുന്നു. സുഫിയാന്‍റെ ക്രൂരതകള്‍ കുടുംബത്തോട് പറയുമെന്ന് നിധി സൂചിപ്പിച്ചപ്പോഴാണ് നാലാം നിലയില്‍ നിന്നും തള്ളിയിട്ടതെന്നും കുടുംബം പറഞ്ഞു.  

 

 

 

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.