login
കോണ്‍ഗ്രസിന്‍റെ ദിശയില്ലാത്ത പോക്ക്, ചാഞ്ചാടുന്ന ആദര്‍ശം, സേന-ഇടത് സഖ്യം... കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ നിരത്തി ജിതിന്‍ പ്രസാദ

ബിജെപിയില്‍ ചേരാനുണ്ടായ തന്‍റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് ഒരു സംസ്ഥാനത്ത് പ്രതിപക്ഷത്തിന്‍റെ കൂടെ നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?'

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വ്യാഴാഴ്ച മനസ്സ് തുറന്നു.

ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനമല്ല, നല്ലതുപോലെ ചിന്തിച്ചെടുത്ത തീരുമാനം എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ വിശദീകരണം. 'പൊതുജീവിതത്തില്‍ ഉള്ളവരാണ് രാഷ്ട്രീയക്കാര്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ ലക്ഷ്യം നേടാനായില്ലെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം വിജയമാവില്ല,' ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിയില്‍ ചേരാനുണ്ടായ തന്‍റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: 'എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്‍റെ കൂടെ ഒരു സംസ്ഥാനത്ത് നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?'

തന്‍റെ അനുയായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 'പൊതുജനവും കോണ്‍ഗ്രസും തമ്മില്‍ നല്ല വിടവുണ്ട്. തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. തോല്‍വികളുണ്ടാവുമ്പോള്‍ കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനവും കുറയുകയാണ്. എന്നാല്‍ ചോര്‍ച്ച അടക്കേണ്ടതിനെക്കുറിച്ച് ആരും അവിടെ ചിന്തിക്കാറില്ല,' അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഏഴു വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഷ്ടപ്പെട്ടു. 2014 മുതല്‍ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ തോറ്റു. തോല്‍വികൊണ്ടാണ് മാറിയതെങ്കില്‍ എനിക്ക് മുന്‍പേ മാറാമായിരുന്നു.,' ജിതിന്‍ പ്രസാദ പറഞ്ഞു.

'ദിശതെറ്റിയുള്ള പോക്കാണ് കോണ്‍ഗ്രസിന്‍റേത്. പലതവണ തെരഞ്ഞെടുപ്പു തോല്‍വികളറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ പ്രശസ്തിയില്‍ തട്ടി കോണ്‍ഗ്രസിന്‍റെ എല്ലാവരും തകര്‍ന്നു. തത്വാധിഷ്ഠിതമായി മുന്നേറുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറങ്ങുന്നവയാണ്.' അദ്ദേഹം അഭിപ്രായപ്പെട്ടു.

'രാജ്യത്തിന്‍റെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന്‍റെ ആദര്‍ശങ്ങളില്‍ എപ്പോഴും ചാഞ്ചാട്ടങ്ങളാണ്. അതേ സമയം ബിജെപിയുടേതാകട്ടെ ഉറച്ച ആദര്‍ശങ്ങളാണ്,' ജിതിന്‍ പ്രസാദ ചൂണ്ടിക്കാട്ടുന്നു.

    comment

    LATEST NEWS


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


    രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


    മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


    സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


    കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍


    യു.എസ്.-കാനഡ യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയാവാം


    സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.