×
login
തീവ്രവാദത്തെ പൂട്ടാന്‍ കശ്മീരിലെ സാധാരണക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ നല്‍കി ജമ്മു‍ കശ്മീര്‍‍‍ പൊലീസ്‍

തീവ്രവാദത്തെ പൂട്ടാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇനി ടോള്‍ ഫ്രീ നമ്പര്‍ നല്‍കി ജമ്മു കശ്മീര്‍ പൊലീസ്. ഇതോടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഉടനെ പൊലീസിനെ അറിയിക്കാം.

കശ്മീര്‍: തീവ്രവാദത്തെ പൂട്ടാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇനി ടോള്‍ ഫ്രീ നമ്പര്‍ നല്‍കി ജമ്മു കശ്മീര്‍ പൊലീസ്. ഇതോടെ  ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഉടനെ പൊലീസിനെ അറിയിക്കാം.

തീവ്രവാദം, മയക്കമരുന്ന് കടത്ത്, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഫോണില്‍ വിവരമറിയിച്ചാല്‍ നടപടിയെടുക്കാനാണ് പൊലീസിന്‍റെ നീക്കം. ജമ്മു കശ്മീരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവെച്ച് കൊല്ലുന്ന സംഭവം വര്‍ധിച്ച സാഹചര്യത്തിലാണ് സാധാരണ ജനങ്ങള്‍ക്ക് സുരക്ഷാബോധം വര്‍ധിപ്പിക്കാന്‍ ജമ്മുകശ്മീര്‍ പൊലീസിന്‍റെ ഈ നിക്കാം.


പുതിയ നീക്കം ബിസിനസ്സുകാരിലും ടൂറിസ്റ്റുകളിലും യാത്ര ചെയ്യുന്നവരിലും വിദ്യാര്‍ത്ഥികളിലും സുരക്ഷ വര്‍ധിപ്പിക്കും. ഒപ്പം കശ്മീരില്‍ ഭീകരവാദികളുടെ തോക്കിനിരയാവുന്ന ന്യൂനപക്ഷങ്ങളായ കശ്മീരി ബ്രാഹ്മണര്‍ക്കും സിഖുകാര്‍ക്കും മനോബലം നല്‍കും.

നിലവിലുള്ള ഹെല്‍പ് ലൈന്‍ നമ്പറിന് പുറമേയാണ് ടോള്‍ ഫ്രീ നമ്പര്‍. കശ്മീരിനും ജമ്മുവിനും പ്രത്യേകം പ്രത്യേകം ടോള്‍ ഫ്രീ നമ്പറുണ്ട്. പൊലീസിന്‍റെ അടിയന്തര സഹായം വേണമെങ്കില്‍ 18001807193 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിക്കാം. കശ്മീര്‍ പൊലീസിന്‍റെ ലാന്‍ഡ് ലൈന്‍ നമ്പറായ 01942455798 എന്ന നന്വറിലും വിളിക്കാം. ജമ്മുവില്‍ 18001807192 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍.

    comment

    LATEST NEWS


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


    നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


    വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.