login
വ്യാജ കറന്‍സികള്‍ കടത്തുന്നതിന് വന്‍ കമ്മീഷന്‍ വാഗ്ദാനം; ബീഹാറില്‍ നിന്നും യുവാക്കളെ ജമ്മു കശ്മീര്‍‍ ഭീകര സംഘടനകളിലേക്ക് എത്തിക്കുന്നു

അരാരിയ ജില്ലയിലെ ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം എസ്എസ്ബിയുടെ പിടിയിലായ മുഹമ്മദ് പര്‍വേസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

ന്യൂദല്‍ഹി : ബീഹാറില്‍ നിന്നും യുവാക്കളെ ജമ്മു കശ്മീര്‍ ഭീകര സംഘടനകളിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. നേപ്പാളില്‍ നിന്നും ജമ്മു കശ്മീരിലേക്ക് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കടത്തുന്നതിനുള്ള വന്‍ തുക കമ്മിഷന്‍ വാഗ്ദാനം ചെയ്താണ് ഇവരെ ചേര്‍ക്കുന്നതെന്നും റിപ്പോര്‍ട്ട്.  

അരാരിയ ജില്ലയിലെ ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം എസ്എസ്ബിയുടെ പിടിയിലായ മുഹമ്മദ് പര്‍വേസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.  ഇയാളുടെ കയ്യില്‍ നിന്നും 500.65 ലക്ഷം രൂപ വില വരുന്ന 200 രൂപയുടെ വ്യാജനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോര്‍ സൈക്കിളില്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് പിടിയിലായത്. പോലീസിനെ കണ്ട ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.  

മുഹമ്മദിന്റെ പക്കലുണ്ടായിരുന്ന മെെബൊല്‍ ഫോണിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളുടെ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെ ചുമതലയുള്ളവരുടെ സഹായത്താല്‍ ജമ്മു കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിരുന്നതായി മുഹമ്മദ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എസ്എസ്ബിയുടെ 52 ആം ബറ്റാലിയന്റെ രണ്ടാം കമാന്‍ഡര്‍ ബ്രജേഷ് കുമാര്‍ സിങ് പറഞ്ഞു.

നേപ്പാളിലെ ഒരു ജ്വല്ലറിയില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മുഹമ്മദ് വാങ്ങാറുണ്ടായിരുന്നു. ഇയാളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് തബ്രെസിനും ഈ ബിസിനസില്‍ പങ്കാളിയാണ്. ഐബി ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളും മുഹമ്മദിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണമിടപാടിന്റെ വിശദാംശങ്ങള്‍ അതത് ബാങ്കുകളില്‍ നിന്ന് ശേഖരിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.  

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജില്ലാ പോലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കഴിഞ്ഞു. സംശയിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കിയതായി എസ്എസ്ബിയുടെ 56ാം ബറ്റാലിയന്റെ രണ്ടാം കമാന്‍ഡന്റ് മുകേഷ് കുമാര്‍ സിങ് മുണ്ട പറഞ്ഞു.  

അതേസമയം നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചതായും സൂചനയുണ്ട്.  

 

 

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.