×
login
'അഗ്‌നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

''അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതില്‍ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ ഞാന്‍ പ്രസ്താവിച്ചിരുന്നു, ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു- അഗ്നിവീരന്മാര്‍ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കും. പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു'' ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

ന്യൂദല്‍ഹി : അഗ്‌നിപഥ് പദ്ധതിയിലൂടെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് ജോലി വാഗ്ദാനം നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര. കേന്ദ്രസര്‍ക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് അഗ്‌നിവീരരുടെ ഗുണങ്ങള്‍ വ്യവസായ മേഖലക്ക് ഉപകരിക്കുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

''അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതില്‍ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ ഞാന്‍ പ്രസ്താവിച്ചിരുന്നു, ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു- അഗ്നിവീരന്മാര്‍ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കും. പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു'' ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

 


ഏതെക്കെ സ്ഥാനങ്ങളിലാണ് അഗ്‌നീവീറുകളെ മഹീന്ദ്ര നിയമിക്കുകയെന്ന് ഇതിനു മറുപടിയായി ഒരാള്‍ ചോദിച്ചപ്പോള്‍ ആനന്ദിന്റെ മറുപടി ഇങ്ങനെയായിരുന്നു. കാര്‍പ്പറേറ്റ് മേഖലയില്‍ അഗ്‌നിവീര്‍മാര്‍ക്ക് വലിയ തൊഴില്‍ സാധ്യതയുണ്ട്. ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ഫിസിക്കല്‍ ട്രെയിനിംഗ് എന്നിവ ഉപയോഗിച്ച്, അഗ്‌നിവീരന്മാര്‍ വ്യവസായത്തിന് വേണ്ട മാര്‍ക്കറ്റ്-റെഡി പ്രൊഫഷണല്‍ സൊല്യൂഷനുകള്‍ നല്‍കും. ഓപ്പറേഷന്‍ മുതല്‍ അഡ്മിനിസ്ട്രേഷന്‍ & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വരെയുള്ള മുഴുവന്‍ സ്പെക്ട്രവും അവര്‍ക്ക് സുതാര്യമായി കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ജൂണ്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തെ സൈനിക സേവനമാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇതുവഴി റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 75 ശതമാനം പേരും നാലു വര്‍ഷത്തിനു ശേഷം സൈനിക സേവനം അവസാനിപ്പിച്ച് പുറത്തിറങ്ങണം. 17.5 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.